കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു; മൂന്നാമനുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്നു പേരെ കാണാതായി. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. എന്നാല്‍ ഒരാള്‍ മരിച്ചു. മൂന്നാമത്തെ ആള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചില്‍ വൈകുന്നേരമാണ് സംഭവം. അജയ് (18), ജെറിന്‍ (18) എന്നിവരെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജെറിന്‍ മരിക്കുകയായിരുന്നു.വയനാട് സ്വദേശി അര്‍ഷാദി(30) ന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. വെളളയില്‍ പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha


























