Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..


നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്.... പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം


ഗൾഫ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു...


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത.... ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു


കോഴിക്കോട് സൗത്ത് ബീച്ചിൽ കടൽ ഉൾവലിഞ്ഞു.... പെട്ടെന്നുണ്ടായ പ്രതിഭാസം സന്ദർശകരെ പരിഭ്രാന്തിയിലാക്കി, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാൻ നിരവധിപേരെത്തി

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍ രംഗത്ത്; പക്ഷേ അന്വേഷണത്തിനായി പ്രത്യേക അപേക്ഷ നല്‍കില്ല; സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായത് ശ്രീധരന്‍ നായരുടെ കേസ്

27 JANUARY 2021 10:54 AM IST
മലയാളി വാര്‍ത്ത

സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി മല്ലേലില്‍ ശ്രീധരന്‍ നായര്‍. സാമ്പത്തിക തട്ടിപ്പില്‍ സിബിഐ അന്വേഷണത്തിനായി സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അന്വേഷണത്തില്‍ ഒന്നും നടന്നില്ലെന്നും ശ്രീധരന്‍ നായര്‍ കുറ്റപ്പെടുത്തി. സാമ്പത്തിക തട്ടിപ്പ് കേസാണ് എല്ലാത്തിനും ആധാരമെന്നും ശ്രീധരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചിച്ചു.

സോളാര്‍ തട്ടിപ്പിലെ 33 കേസുകളില്‍ ഏറ്റവും വിവാദമായതും ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ട മല്ലേലില്‍ ശ്രീധരന്‍നായരുടെ കേസായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ സോളാര്‍ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തുന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരന്‍നായരുടെ പരാതി. സെക്രട്ടറിയേറ്റില്‍ സരിതക്കൊപ്പം ഉമ്മന്‍ചാണ്ടിയെ ചെന്ന് കണ്ടെന്ന് ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴി അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വളരെയധികം സ്വാധീനിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു. പക്ഷെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നല്‍കിയ കുറ്റപത്രത്തില്‍ പ്രതി സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയില്ലായിരുന്നു.

അതെ സമയം സോളാര്‍ പീഡന കേസ് സിബിഐക്ക് കൈമാറിയത് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യാതെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നിയിരുന്നു. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന രണ്ട് മന്ത്രിസഭാ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ച ആയില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശ പ്രകാരം മുഖ്യമന്ത്രി ആണ് തീരുമാനം എടുത്തത്.

അതേസമയം, സോളാര്‍ കേസ് അന്വേഷണം സിബിഐക്ക് കേസ് വിട്ടുള്ള വിജ്ഞാപനം ഉടന്‍ സംസ്ഥാനം കേന്ദ്ര പേര്‍സണല്‍ മന്ത്രാലയത്തിന് അയച്ച് നല്‍കും. മന്ത്രാലയം ആണ് ശുപാര്‍ശ സിബിഐക്ക് നല്‍കുക. കേസ് ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യം സിബിഐ അറിയിയ്ക്കും. സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് കഴിഞ്ഞ ദിവസം സിബിഐയ്ക്ക് വിട്ടത്. കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസാണ് സിബിഐയ്ക്ക് കൈമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരോളില്ലാതെ 30 വർഷം കഠിന തടവ് ...  (8 minutes ago)

Venezuela-രാജ്യങ്ങൾ തയ്യാറെടുക്കുന്നു  (11 minutes ago)

ആർ. ബാലസരസ്വതി ദേവി അന്തരിച്ചു...  (26 minutes ago)

വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം  (38 minutes ago)

തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്  (1 hour ago)

തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെടും....  (1 hour ago)

ഉ​ഡു​പ്പിയിലെ ഹൊ​സാ​ഹി​ത്‍ലു ബീ​ച്ചി​ൽ മൂ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു  (1 hour ago)

ആംബുലന്‍സും ഇരുചക്രവാഹനം കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

​വി.​എ​സ് ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​സ​ഹോ​ദ​രി​ ആ​ഴി​ക്കു​ട്ടി​ ​നി​ര്യാ​ത​യാ​യി...  (2 hours ago)

ഫൈനലിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ  (2 hours ago)

കടൽ ഉൾവലിഞ്ഞു..! വൻ പ്രതിഭാസം ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രം..! തെക്ക് മഴ വിഴുങ്ങി..!അവധി..?!  (2 hours ago)

കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടന്‍ പങ്കജ് ധീര്‍  (2 hours ago)

എട്ടു വർഷത്തിനു ശേഷം ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാൻ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം  (3 hours ago)

ചർച്ച ചെയ്യുന്ന സിനിമ  (3 hours ago)

പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം...  (3 hours ago)

Malayali Vartha Recommends