സിമ്പതി മുതലെടുത്തപ്പോള്‍... പത്തിലധികം തവണ ചര്‍ച്ച നടത്തി പരമാവധി വിട്ടുവീഴ്ച നടത്തിയിട്ടും കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറാതായതോടെ മോദിയും ഒന്നു തീരുമാനിച്ചു; ചെങ്കോട്ടയെ തൊട്ടപ്പോള്‍ രാജ്യം മൊത്തം എതിരായി; രാജ്യദോഹ കുറ്റം ചുമത്താന്‍ പോലീസ്; കര്‍ഷക സമരം വഴി പിരിയുന്നു; രണ്ടു സംഘടന പിന്മാറി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു സമരത്തിനോടും കാണിക്കാത്ത സിമ്പതി കര്‍ഷക സമരത്തിനോട് കാണിച്ചു. പത്തിലധികം തവണയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്.
ഓരോ ചര്‍ച്ചയിലും നിരവധി വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വര്‍ധിച്ച ജനപിന്തുണ കാരണം കര്‍ഷകര്‍ ഇത് മുതലെടുക്കുകയായിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കര്‍ഷക പ്രക്ഷോഭം വഴിതിരിത്തിരിവായി. രണ്ടുമാസമായി വന്‍ ജനപിന്തുണയോടെ സമാധാനപരമായി തുടര്‍ന്ന പ്രക്ഷോഭമാണ് ചൊവ്വാഴ്ച അപ്രതീക്ഷിത ഭാവപ്പകര്‍ച്ച കൈവരിച്ചത്. ബഡ്ജറ്റ് ദിനത്തില്‍ പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ചിരുന്ന കര്‍ഷക റാലി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിയതോടെ പ്രക്ഷോഭത്തിന്റെ തുടര്‍രൂപം അനിശ്ചിതത്വത്തിലായി. മാത്രമല്ല കേന്ദ്രവും കടുപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയില്‍ കയറി കൊടി നാട്ടിയവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും. നേതാക്കളെ ഒന്നൊന്നായി പൊക്കും. ഇതോടെ സമരത്തിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലാകും.
പ്രക്ഷോഭകര്‍ ചെങ്കോട്ടയില്‍ ഇരച്ചുകയറി സിഖ് മത പതാക ഉയര്‍ത്താനിടയായതിലെ സുരക്ഷാ വീഴ്ച കേന്ദ്രത്തിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്റലിജന്‍സ് വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം, സമരത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്ന കേന്ദ്രത്തിന് ദേശവിരുദ്ധ ഖലിസ്ഥാന്‍വാദമെന്ന വാദം ശക്തമായി ഉയര്‍ത്താനുള്ള പിടിവള്ളിയായും അക്രമങ്ങള്‍ മാറി.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ (ഭാനു), രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘടന്‍ എന്നീ സംഘടകള്‍ സമരത്തില്‍ നിന്ന് പിന്മാറി. ഭാനു വിഭാഗം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമല്ല. കിസാന്‍ മോര്‍ച്ചാ നേതൃത്വം റാലിക്കു നിശ്ചയിച്ച സമയവും റൂട്ടുകളും ലംഘിച്ച് ആയിരക്കണക്കിന് ട്രാക്ടറുകള്‍ സുപ്രധാന മേഖലകളിലേക്കു കടന്നത് ഡല്‍ഹിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. റിപ്പബ്ലിക് ദിനചടങ്ങുകള്‍ക്കു ശേഷമാണ് റാലി നിശ്ചയിച്ചിരുന്നതെങ്കിലും സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ ഒരുവിഭാഗം രാവിലെ തന്നെ റാലി തുടങ്ങി. ബാരിക്കേഡുകള്‍ തകര്‍ത്തു നീങ്ങിയ ട്രാക്ടറുകള്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്കും ചെങ്കോട്ടയിലേക്കും ഇരച്ചെത്തുകയായിരുന്നു. പലയിടത്തും കര്‍ഷകരും പൊലീസും ഏറ്റുമുട്ടി.
കുതിരപ്പുറത്ത് വാളുകളുമായെത്തിയ സിഖ് യോദ്ധാക്കളായ നിഹാംഗുകള്‍ ഉള്‍പ്പെടെ ബാരിക്കേഡുകള്‍ തകര്‍ത്ത് ചെങ്കോട്ടയിലേക്ക് പാഞ്ഞുകയറി, കൊടിമരത്തില്‍ സിഖ് പതാക കെട്ടി. ബാരിക്കേഡിലേക്ക് ഇടിച്ചുകയറ്റിയ ട്രാക്ടര്‍ മറിഞ്ഞ് ഒരു കര്‍ഷകന്‍ മരിച്ചു. സംഘര്‍ഷത്തില്‍ നാനൂറോളം പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കര്‍ഷകര്‍സമരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് അക്രമങ്ങള്‍ക്കു പിന്നിലെന്ന് നേതാക്കളായ ബല്‍ബീര്‍ സിംഗ് രജേവാള്‍, ജഗജീത് സിംഗ് ദല്ലേവാള്‍, ഡോ.ദര്‍ശന്‍പാല്‍ എന്നിവര്‍ പറഞ്ഞു. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതിയുമായും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ ശക്തികളുമായും ചേര്‍ന്ന് സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡിയുടെ എക എം.എല്‍.എ അഭയ് സിംഗ് ചൗട്ടാല രാജിവച്ചു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസ് 19 പേരെ അറസ്റ്റ് ചെയ്തു. കര്‍ഷക നേതാക്കളായ ദര്‍ശന്‍പാല്‍, രജീന്ദര്‍സിംഗ്, ബല്‍ബീര്‍ സിംഗ് രജേവാള്‍, ബൂട്ടാ സിംഗ് ബുര്‍ജില്‍, ജോഗീന്ദര്‍ സിംഗ് ഉഗ്രഹന്‍, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരെ പൊക്കുന്നതോടെ കാര്യങ്ങള്‍ കൈവിടും.
"
https://www.facebook.com/Malayalivartha























