അവസാനം മോദിയുടെ വഴിയേ... രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കര്‍ഷക സമരം ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയര്‍ത്തി അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ്; കര്‍ഷകരുടെ വരുമാനം ഉയര്‍ത്താന്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് കഴിയും; കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഗീത ഗോപിനാഥ്

രണ്ട് മാസമായി ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ കര്‍ഷക സമരം കര്‍ഷകര്‍ക്കു വേണ്ടിയോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ എന്ന ചോദ്യം ബാക്കിയാകുന്നു. ചെങ്കോട്ടയിലുണ്ടായ അക്രമത്തോടെ കര്‍ഷക നിയമത്തിനനുകൂലമായ ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് മലയാളിയും അന്താരാഷ്ട്ര നാണയനിധിയുടെ മുഖ്യസാമ്പത്തിക വിദഗ്ദ്ധയുമായ ഗീത ഗോപിനാഥ് രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളുമെന്ന് ഗീത ഗോപിനാഥ് പ്രതികരിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമഗ്രമായ മാറ്റം വരേണ്ട മേഖലകളില്‍ ഒന്നാണ് കാര്‍ഷികരംഗം. സാമൂഹിക സുരക്ഷ കര്‍ഷകര്‍ക്ക് ഉറപ്പാക്കിയേ തീരൂ. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ ഇതിന് പിന്‍ബലമേകുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് വിപണിയുടെ വലിയൊരു വാതായനം തുറക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ നിയമങ്ങളെന്നും, മണ്ഡികളെ ഒഴിവാക്കി, നികുതിഭാരമില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് നിയമം സഹായകമാകുമെന്നും ഗീത വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറിലാണ്‌കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനിയമം കൊണ്ടുവന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യത്തെ ഒരുവിഭാഗം കര്‍ഷകരില്‍ നിന്ന് വ്യാപകപ്രതിഷേധമാണ് ഉയര്‍ന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിര ആരംഭിച്ച സമരം ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്നലെ റിപ്പബ്‌ളിക് ദിനത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്.
അതേസമയം കര്‍ഷക സമരത്തിന്റെ മറവില്‍ ദേശദ്രോഹ ശക്തികളും രംഗത്തെത്തി. ഡല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് പിന്തുണയുമായി നിരോധിത സംഘടനയായ ഖാലിസ്ഥാനിലെ അംഗങ്ങള്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് പ്രതിഷേധം നടത്തി. പരിപാടിയില്‍ 12ഓളം പേര്‍ പങ്കെടുത്തെന്നാണ് വിവരം. ഖാലിസ്ഥാന്‍ പതാകയും സിക്ക് മത പതാകയായ നിഷാന്‍ സാഹിബും ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണെന്ന് പ്രക്ഷോഭകരിലൊരാളായ നരേന്ദര്‍ സിംഗ് അഭിപ്രായപ്പെട്ടതായി ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷകസമരം പിന്‍വലിക്കില്ലെന്നും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം നടത്തുമെന്നും അഖലേന്ത്യാ കിസാന്‍ സഭ യോഗം തീരുമാനിച്ചു.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കര്‍ഷക സമരത്തില്‍ നിന്നും രണ്ട് സംഘടനകള്‍ പിന്മാറിയിരുന്നു. സമരത്തിന്റെ മറവില്‍ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡനേഷന്‍ സമിതിയില്‍ നിന്ന് സര്‍ദാര്‍ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ സംഘട്ടനും, ചില്ല അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ ഭാനുവെന്ന സംഘടനയും പിന്മാറിയത്.
https://www.facebook.com/Malayalivartha























