ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്..... ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാം.... ഫെബ്രുവരി 19നാണ് ഉത്സവം ആരംഭിക്കുന്നത്, ചടങ്ങുകള്‍ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി നടത്തും, ക്ഷേത്രപരിസരത്തെ കോര്‍പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഉത്സവമേഖല

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്..... ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാം.... ഫെബ്രുവരി 19നാണ് ഉത്സവം ആരംഭിക്കുന്നത്, ചടങ്ങുകള്‍ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി നടത്തും, ക്ഷേത്രപരിസരത്തെ കോര്‍പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഉത്സവമേഖല. ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്ര വളപ്പില്‍ മാത്രമായി പരിമിതപ്പെടുത്തും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാവും പ്രവേശനം. പൊതു നിരത്തുകളില്‍ പൊങ്കാല അനുവദിക്കേണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എത്ര പേര്‍ക്കെന്ന് തീരുമാനിച്ചിട്ടില്ല. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാം. ഫെബ്രുവരി 19നാണ് ഉത്സവം ആരംഭിക്കുന്നത്. ചടങ്ങുകള്‍ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി നടത്തും. ക്ഷേത്രപരിസരത്തെ കോര്‍പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഉത്സവമേഖല. ഗ്രീന്‍ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് അന്നദാനം ഉണ്ടാകും.
കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കും.പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
"
https://www.facebook.com/Malayalivartha























