കോണ്‍ക്രീറ്റ് സ്ലാബിലെ ദ്വാരത്തില്‍ കാല്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരന് രക്ഷകരായത് ഫയര്‍ ഫോഴ്സ് .... വീടിനു മുന്നിലെ ഓടയ്ക്ക് മേല്‍ സ്ഥാപിച്ച സ്ലാബിലെ ദ്വാരത്തില്‍ കാല്‍ കുടുങ്ങിയത്

കോണ്‍ക്രീറ്റ് സ്ലാബിലെ ദ്വാരത്തില്‍ കാല്‍ കുടുങ്ങിയ മൂന്ന് വയസ്സുകാരന് വിഴിഞ്ഞത്തെ ഫയര്‍ ഫോഴ്സ് രക്ഷകരായി. കോട്ടപ്പുറം കരിമ്പള്ളിക്കര വയലില്‍ വീട്ടില്‍ ജോണിന്റെ മകന്‍ ഷൈന്‍ മോന്റെ കാലാണ് കോണ്‍ക്രീറ്റ് ദ്വാരത്തില്‍ കുടുങ്ങിയത്.ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം നടന്നത്.
വീടിനു മുന്നിലെ ഓടയ്ക്ക് മേല്‍ സ്ഥാപിച്ച സ്ലാബിലെ ദ്വാരത്തിലാണ് കുട്ടിയുടെ കുടുങ്ങിയത്. ഫയര്‍ഫോഴ്സ് ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കലാനാഥന്‍, ഫയര്‍ റസ്‌ക്യൂ ഓഫീസറായ പ്രദീപ് കുമാര്‍, ആനന്ദ് ,രാജീവ്, രതീഷ്, സജീഷ്, ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.
ഒരുമണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് കുട്ടിയുടെ കാല്‍ പുറത്തെടുക്കാനായത്. സ്ലാബിന്റെ കുറച്ചു ഭാഗം മുറിച്ചു നീക്കിയും പൊട്ടിച്ചും ആയിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
"
https://www.facebook.com/Malayalivartha























