കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട മൂന്നു യുവാക്കളില്‍ രണ്ട് പേര്‍ മരിച്ചു..... ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്സില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കള്‍ ഒരാളെ രക്ഷപ്പെടുത്തി

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട മൂന്നു യുവാക്കളില്‍ രണ്ടുപേര്‍ മരിച്ചു. വയനാട് പനമരം കായക്കുന്ന് പാറമ്മല്‍ അബ്ദുസലാമിന്റെ മകന്‍ പി.എസ്. അര്‍ഷാദ് (18), പത്തനംതിട്ട തിരുവല്ല പുല്ലാട് പരുത്തിപാറയില്‍ റോയി സാമുവലിന്റെ മകന്‍ ജെറിന്‍ (24) എന്നിവരാണ് മരിച്ചത്.
വയനാട് നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഉടന്‍പ്ലാക്കില്‍ അജയി(18)നെ രക്ഷിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ച ബന്ധുക്കളെത്തി അജയിനെ വീട്ടിലേക്ക് കൊണ്ടുപോയി.
അജയും മരിച്ച അര്‍ഷാദും കോഴിക്കോട് നടക്കാവ് കോക്പിറ്റ് ഏവിയേഷന്‍ അക്കാദമിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഇവരോടൊപ്പം ഹോസ്റ്റലില്‍ കഴിയുകയായിരുന്ന ജെറിന്‍ ഓണ്‍ലൈന്‍ വ്യാപാരം സംബന്ധിച്ച കോഴ്‌സ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപത്താണ് അപകടം നടന്നത്. മൂവരും നീന്തല്‍ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയായാണ് കടലില്‍ കുളിക്കാനിറങ്ങിയത്. അതിനിടെ, വലിയ തിരയില്‍പെടുകയായിരുന്നു. ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്സില്‍ ഏര്‍പ്പെട്ടിരുന്ന യുവാക്കള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
കൂടാതെ വെള്ളയില്‍ പൊലീസും ബീച്ച് ഫയര്‍ഫോഴ്സും എത്തി. തിരച്ചിലിനിടെ അജയ്യെയും അര്‍ഷാദിനെയും കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അര്‍ഷാദ് മരിച്ചു. രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും ജെറിനെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് തീരദേശ പൊലീസും ഫയര്‍ഫോഴ്സും ബുധനാഴ്ച അതിരാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് ഉച്ചക്ക് 12.30ഓടെയാണ് ജെറിന്റെ മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha























