ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവു ശിക്ഷയും അമ്പതിനായിരം രൂപ പിഴയും

ചാരിത്ര ശുദ്ധിയിൽ സംശയിച്ച് ഗർഭിണിയായ ഭാര്യയെ നടുറോഡിൽ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. നെയ്യാർഡാം മണ്ണൂർക്കര കോട്ടൂർ അരിയ വിള കാണി സെറ്റിൽമെൻ്റ് കോളനി വീട്ടിൽ സിന്ധുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പിച്ചൻ എന്ന സുഷാന്തിനെ കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂട്ടർ ഹരീഷ് കുമാറിൻ്റെ വാദം അംഗീകരിച്ച് കൊല്ലപ്പെട്ട സിന്ധുവിൻ്റെ മകന് ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ ഭാവി നന്മക്കായും വിദ്യാഭ്യാസ ചെലവുകൾക്കുമായി ഒരു ലക്ഷം രൂപ നൽകാനും ജഡ്ജി എൽ. ജയവന്ദ് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് ഉത്തരവിട്ടു.
2006 ഡിസംബർ 21 ന് പട്ടാപ്പകൽ നടുറോഡിലാണ് സംഭവം നടന്നത്. അവിഹിത ബന്ധത്തിലാണ് സിന്ധു ഗർഭിണിയായതെന്ന് സംശയിച്ചാണ് കൊലപാതകം നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.
https://www.facebook.com/Malayalivartha























