സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ തെളിവാണ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ജാമ്യം കിട്ടിയത് ; ആക്ഷേപവുമായി രമേശ് ചെന്നിത്തല

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം കിട്ടിയിരുന്നു . മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം.എന്നാൽ സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ തെളിവാണ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ജാമ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാര വെളിച്ചത്ത് വന്നുവെന്നും ചെന്നിത്തല ആക്ഷേപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി.പി.എം-ബി.ജെ.പി ധാരണ. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ച് കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ഡോളര്‍ കടത്ത് കേസിലാണ് ശിവശങ്കറിന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. 96 ദിവസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം കിട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























