അഞ്ച് സ്ത്രീകളുള്ള കുടുംബം നയിക്കുന്ന ഒരാളാണ് താന്‍... ബോഡി ഷെയ്മിംഗ് നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് കൃഷ്ണകുമാര്‍

പര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്നും അംഗത്വമെടുത്തു കൊണ്ടുള്ള സമ്മേളനത്തില്‍ വെച്ച് നടന്‍ കൃഷ്ണകുമാര്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ ബോഡി ഷെയിമിംഗ് നടത്തിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. അഞ്ച് സ്ത്രീകളുള്ള കുടുംബം നയിക്കുന്ന ഒരാളാണ് താനെന്നും തന്നില്‍ നിന്ന് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. മോശപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു സ്ത്രീയ്‌ക്കെതിരെയും ഉയരില്ല. അത്തരം വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നാല്‍ തന്നെ അതിനെ നിയമപരമായി നേരിടുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























