ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു; ബിജെപിയുടെ പൊതു സമ്മേളനവേദിയില്‍ ശോഭ സുരേന്ദ്രനും എത്തി

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മുന്‍ ഡിജിപി ജേക്കബ് തോമസിന് ബിജെപിയില്‍ അംഗത്വം നല്‍കി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിനിനിടെയാണ് ജേക്കബ് തോമസിന് അംഗത്വം നല്‍കിയത്.
ബിജെപിയുടെ പൊതു സമ്മേളനവേദിയില്‍ ശോഭ സുരേന്ദ്രനും എത്തിയിട്ടുണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന ശോഭാ സുരേന്ദ്രന്‍ പത്ത് മാസത്തിന് ശേഷം ബിജെപി യോഗത്തില്‍ എത്തുന്നത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശോഭ മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ ഇല്ലാതിരിക്കാന്‍ യോഗത്തില്‍ പങ്കെടുക്കണമെന്നതായിരുന്നു നിര്‍ദ്ദേശം. ശോഭയുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയതായാണ് സൂചന. ശോഭ സുരേന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചോ എന്ന ചോദ്യത്തിന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha























