Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കടുത്ത തീരുമാനത്തിലേക്ക്... കെ. സുധാകരനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ഉയരുന്നു; കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് നേതാവിന്റെ മുന്നറിയിപ്പ്; തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സുധാകരനെതിരെ നടപടിയെടുത്താല്‍ വലിയ പ്രത്യാഘാതം

05 FEBRUARY 2021 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

വേലിയില്‍ ഇരുന്ന കെ സുധാകരന്റെ വിവാദ പ്രസ്താവനയെ എവിടയോ എടുത്ത് വച്ച അവസ്ഥ പോലെയാണ് കോണ്‍ഗ്രസിന്. കെ. സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിവച്ച മാപ്പ് മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുത്തതോടെ കാര്യങ്ങള്‍ വഷളാകുകയാണ്. കെ. സുധാകരനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ഉയരുകയാണ്. അതേസമയം തന്നെ തൊട്ടാല്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് സുധാകരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സുധാകരന്‍ ആഞ്ഞടിച്ചത്. തന്റെ മനസിലിരുപ്പ് രാഹുല്‍ ഗാന്ധിയെ കണ്ടപ്പോഴും സുധാകരന്‍ ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച കെ സുധാകരന്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. വിവാദത്തിന് പിന്നില്‍ പാര്‍ട്ടിയിലുളള ചിലര്‍ തന്നെയെന്നാണ് സുധാകരന്റെ ഒടുവിലത്തെ പ്രതികരണം. ഹൈക്കമാന്‍ഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും എതിരായ വിമര്‍ശനങ്ങളിലും സുധാകരന്‍ ഉറച്ചു നില്‍ക്കുകയാണ്. കെ പി സി സി അദ്ധ്യക്ഷ സ്ഥാനം കിട്ടാതെ പോയതിന് ശേഷം നേതൃത്വവുമായി തെറ്റി നില്‍ക്കുന്ന സുധാകരനെതിരെ നടപടിയെടുക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നു.

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയെന്നാണ് സുധാകരന്റെ പരാതി. പ്രതിപക്ഷ നേതാവിനെയും എ ഐ സി സി സെക്രട്ടറിയെയും അടക്കം വിമര്‍ശിച്ച സാഹചര്യത്തില്‍ സുധാകരന് എതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് നേതൃത്വം. നേതാക്കളെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി നടപടിയിലേക്ക് നീങ്ങിയാല്‍, കടുത്ത നിലപാടിലേക്ക് കടക്കാന്‍ തന്നെയാണ് സുധാകരന്റെയും തീരുമാനം. മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശം ജാതീയമല്ലെന്ന് വിശദീകരിക്കുന്ന സുധാകരന്‍ തിരുത്തില്ലെന്ന് ആവര്‍ത്തിക്കുന്നുമുണ്ട്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ജനസ്വാധീനമുളള സുധാകരനെതിരെ നടപടിയെടുക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.


മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡിനെയും പ്രതിപക്ഷ നേതാവിനെയും തള്ളിപ്പറഞ്ഞാന് കെ സുധാകരന്‍ രംഗത്തെത്തിയത്. താരീഖ് അന്‍വറിനെ മറ്റാരോ നിയന്ത്രിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാക്ക് മാറ്റിയെന്നും സുധാകരന്‍ ചാനല്‍ ചര്‍ച്ചകലില്‍ ആരോപിച്ചു. തനിക്കെതിരെ പാര്‍ട്ടിയില്‍ നീക്കം നടക്കുന്നുണ്ടെന്നും വിവാദത്തിന് പിന്നില്‍ സിപിഎം അല്ലെന്നും സുധാകരന്‍ പറഞ്ഞു.

പരാമര്‍ശത്തില്‍ ജാതിവെറിയില്ലെന്ന് സുധാകരന്‍ ന്യൂസ് അവറിലും ആവര്‍ത്തിച്ചു. ' ഞാനും അദ്ദേഹവും ഒരു ജാതിയാണ്. ഞാന്‍ നമ്പൂതിരിയോ ഭട്ടതിരിപ്പാടോ നായരോ ഒന്നുമല്ല ഈഴവനാണ് ' താന്‍ ഉദ്ദേശിച്ചത് താഴ്ന്ന സാമ്പത്തിക സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്ന് വന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ഭാട ജീവിതം നയിക്കുന്നുവെന്നാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് ഉയര്‍ന്ന് വന്നയാള്‍ മുകളിലോട്ട് പോകുമ്പോള്‍ കാഴ്ചപ്പാട് മാറുന്നതെങ്ങനെയെന്ന് സഖാക്കള്‍ മനസിലാക്കണമെന്നാണ് സുധാകരന്‍ പറഞ്ഞു.

എന്ത് കൊണ്ടാണ് തന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവിനോട് ചോദിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി സംസാരിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് പറഞ്ഞയാള്‍ ഇന്ന് അത് മാറ്റിപ്പറയുന്നുണ്ടെങ്കില്‍ അതെന്ത് കൊണ്ടാണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഷാനിമോള്‍ ഉസ്മാന്റെ പ്രസ്താവന വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ അദ്ദേഹം അനുകൂലിച്ചുവെന്നുമാണ് സുധാകരന്‍ പറയുന്നത്.

ഷാനിമോള്‍ ഉസ്മാന്റെ പ്രസ്താവനയാണ് വിവാദത്തിലേക്ക് നയിച്ചതെന്നും സുധാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ ഒരു എംഎല്‍എയോ നേതാവോ പ്രതികരിക്കാതിരുന്നപ്പോഴാണ് പ്രസ്താവന വന്നതെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇങ്ങനെ ഒരു വിവാദമുണ്ടാക്കിയത് ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായും സുധാകരന്‍ പറഞ്ഞു. എന്തായാലും സുധാകരനെതിരെ എന്ത് നടപടി ഉണ്ടാകുമെന്നാണ് കേരളം കാതോര്‍ക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സുധാകരനെ തത്ക്കാലം പ്രകോപിക്കില്ല എന്നാണ് അറിയുന്നത്. പ്രകോപിപ്പിച്ചാല്‍ വിവരമറിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (3 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends