പേരമക്കളുടെ പാസ്‌പോര്‍ട്ടിനുള്ള യാത്ര അന്ത്യയാത്രയായി.... വീട്ടില്‍ നിന്നും അര കിലോ മീറ്റര്‍ അകലെ ദേശീയ പാതയില്‍ വച്ചാണ് അപകടമുണ്ടായത്

പേരമക്കളുടെ പാസ്‌പോര്‍ട്ടിനുള്ള യാത്രക്കിടെ കുമ്പള ഷിറിയയില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് സെയ്തലിയുടെ മരണം സംഭവിച്ചത്.
മുട്ടത്തെ വീട്ടില്‍ നിന്നും പുലര്‍ച്ച ആറര മണിയോടെയാണ് സ്വിഫ്റ്റ് കാറില്‍ സെയ്തലി ഇബ്രാഹിം സെറാങ്കും അനുജന്‍ അബ്ദുല്‍ ഖാദറും മകന്‍ സലീമിന്റെ ഭാര്യ ആയിശത്ത് താഹിറയും ഇവരുടെ മക്കളായ ശിഹാബുദ്ദീനും നിദ സഅദിയയും പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് ഓഫിസിലേക്ക് പുറപ്പെട്ടത്.
വീട്ടില്‍ നിന്നും അര കിലോ മീറ്റര്‍ അകലെ ഓണന്ത എന്ന സ്ഥലത്ത് ദേശീയ പാതയില്‍വെച്ചാണ് അപകടമുണ്ടായത്. എതിരെ പോവുകയായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ലോറി വലത്തുഭാഗത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്.
ലോറിയില്‍ കുരുങ്ങിപ്പോയ കാറിനെ ഏകദേശം ഇരുന്നൂറ് മീറ്റര്‍ വലിച്ചിഴച്ചുപോയ ലോറി കാര്‍ വേര്‍പെട്ടതോടെ നിര്‍ത്താതെ ഓടിച്ചുപോയി.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഇടതുവശത്ത് മുന്‍ സീറ്റിലിരിക്കുകയായിരുന്ന സെയ്തലി, പിന്നിലിരിക്കുകയായിരുന്ന ആയിശത്ത് താഹിറ, മക്കളായ നിദ സഹദിയ, ശിഹാബുദ്ദീന്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഇവരെ പുറത്തെടുക്കുമ്പോഴേക്കും സെയ്തലി മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചതിരിഞ്ഞ് മുട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.a
https://www.facebook.com/Malayalivartha


























