ഗോ കൊറോണ ഗോ... കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയ വഴി കണ്ടെത്തി ഡബ്ല്യുഎച്ച്ഒ; ചൈനീസ് ലാബറട്ടറിയില്‍ നിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളി കളഞ്ഞു; വുഹാനിലെ മാംസച്ചന്തയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വിവരം പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

ലോകമെമ്പാടുമുള്ള മനുഷ്യരെ ഇങ്ങനെ ദുരിതത്തിലേക്ക് തള്ളി വിട്ടതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്തുകയാണ് ലോകാരോഗ്യ സംഘടന. ചൈനയിലെ ലാബുകള്‍ക്ക് പങ്കില്ലെങ്കിലും ചൈനയിലെ മാംസ മാര്‍ക്കറ്റ് ഇപ്പോഴും സംശയ നിഴലിലാണ്.
പുതിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളില്‍ നിന്നായിരിക്കാമെന്ന് നിഗമനം. അതില്‍ത്തന്നെ വവ്വാലിനാണ് ഏറെ സാധ്യത. ചൈനീസ് ലാബറട്ടറിയില്‍നിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം.
ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകള്‍.
നേരത്തേ കരുതിയിരുന്നതുപോലെ മൃഗങ്ങളില്‍നിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനില്‍നിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവന്‍ പീറ്റര്‍ ബെന്‍ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയില്‍നിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.
ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തില്‍ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയില്‍നിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് പീറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണവൈറസ് വവ്വാലില്‍നിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലെത്തുകയും ചെയ്‌തെന്നാണു കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒയുടെ ഭക്ഷ്യസുരക്ഷ, മൃഗജന്യ രോഗ വിദഗ്ധന്‍ കൂടിയായ പീറ്റര്‍ പറഞ്ഞു. വവ്വാലില്‍നിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് കടക്കുകയും അവയില്‍നിന്നു മനുഷ്യരിലേക്കു പ്രവേശിച്ചതാകാമെന്നുമാണു കരുതുന്നത്.
വവ്വാലില്‍നിന്നു നേരിട്ടു മനുഷ്യരിലേക്കും ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ വഴിയും വൈറസ് പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും പീറ്റര്‍ വ്യക്തമാക്കി. 'കോള്‍ഡ് ചെയിന്‍ ട്രാന്‍സ്മിഷന്‍' എന്നാണ് പീറ്റര്‍ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വില്‍പനയുമാണ് കോള്‍ഡ് ചെയിന്‍ എന്നറിയപ്പെടുന്നത്. ഇതേ നിലപാടു തന്നെയാണ് ചൈന നേരത്തേ സ്വീകരിച്ചിരുന്നതും. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
രാജ്യാന്തര സമൂഹം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചൈന രാജ്യത്തിന്റെ വാതിലുകള്‍ ഡബ്ല്യുഎച്ച്ഒ സംഘത്തിനു തുറന്നു നല്‍കിയത്. ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടുമില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാര്‍ക്കറ്റ് ഉള്‍പ്പെടെ സന്ദര്‍ശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.
പൊതുജനത്തിന് ഇപ്പോഴും ഹ്വാനന്‍ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിക്കുകയും ചെയ്തു.
മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഫാമുകളില്‍ കൂട്ടത്തോടെ വളര്‍ത്തുന്ന പ്രദേശങ്ങളും ഹ്വാനന്‍ ചന്തയ്ക്കു സമീപത്തുണ്ടായിരുന്നു. ഇവയെ വില്‍പനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകള്‍ക്കു സമീപമാകട്ടെ കൊറോണ വൈറസ് വാഹകരായേക്കാവുന്ന വവ്വാലുകളുടെ വന്‍തോതിലുള്ള സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തില്‍ ഫാമുകള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.
"
https://www.facebook.com/Malayalivartha


























