പ്രതിപക്ഷ സംഘടനയിലെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് സംസ്ഥാനത്ത് പണിമുടക്കും... പ്രതിരോധിക്കാനായി ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ...

സംസ്ഥാനത്തെ പ്രതിപക്ഷ സംഘടനയിൽപ്പെട്ട ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. പ്രതിപക്ഷ സംഘടനകളുടെ സൂചനാ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കി.
അവശ്യ സർവ്വീസ് നിയമമായ ഡയസ് നോൺ പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ സമരം നേരിടാനൊരുങ്ങുന്നത്. ശമ്പളപരിഷ്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കണം എന്നതുൾപ്പെടെ പലവിധത്തിലുള്ള ആവശ്യങ്ങൾ നിരത്തിയാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.
അനധികൃതമായി ജോലിക്ക് ഹാജകാതാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പണിമുടക്കാത്തവർക്ക് ഓഫീസുകളിൽ തടസ്സം കൂടാതെ എത്താനായി പൂർണസുരക്ഷ ഏർപ്പാടാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പണിമുടക്കിനെതിരെ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഗസറ്റഡ് ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ യാതൊരു തരത്തിലുമുള്ള അവധി ലഭിക്കില്ല. ഏതെങ്കിലും ഓഫീസ് തലവൻ പണിമുടക്കിൽ പങ്കെടുക്കുകയോ ഓഫീസ് അടഞ്ഞു കിടക്കുന്ന സാഹചര്യമോ ഉണ്ടായാൽ ജില്ലാ ഓഫീസർ മുമ്പാകെ റിപ്പോർട്ടു ചെയ്യേണ്ടി വരും കൂടാതെ ജില്ലാ ഓഫീസർ ഓഫീസ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുകയും വേണം.
ജില്ലാ കളക്ടർമാരും വകുപ്പുതല മേധാവികളും പണിമുടക്കിൽ പങ്കെടുക്കാത്തവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജീനക്കാർക്ക് ഓഫീസുകളിൽ എത്താനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഇതിനുള്ള ക്രമീകരണം പോലീസ് മേധാവി ഏർപ്പെടുത്തണം.
പണിമുടക്കിനെ അനുകൂലിക്കുന്നവർക്ക് തിരിച്ചെതിയെന്നോണം, അനുമതിയില്ലാതെ ഓഫീസിൽ ഹാജരാകാത്ത താത്കാലിക ജീവനക്കാരെ യാതൊരു മുന്നറിപ്പും കൂടാതെ പിരിച്ചുവിടുമെന്നും അറിയിച്ചിട്ടുണ്ട്.
പണിമുടക്ക് നടത്തുന്ന ദിവസത്തെ ശമ്പളം മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയിൽ ഏർപ്പെടുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്ക് ദിവസം അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താത്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കംചെയ്യും. ഗസറ്റഡ് ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്ക് അവശ്യ സാഹചര്യങ്ങളിലൊഴികെ യാതൊരു വിധത്തിലുള്ള അവധിയും ഇന്ന് അനുവദിക്കില്ല.
വ്യക്തിക്കോ, ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ എന്നീ അടുത്ത ബന്ധുക്കൾക്കോ അസുഖം ബാധിച്ചാൽ അവധി നൽകുന്നതായിരിക്കും. ജീവനക്കാരുടെ പരീക്ഷാ സംബന്ധമായ ആവശ്യത്തിനും ജീവനക്കാരിയുടെ പ്രസവാവശ്യത്തിനും മറ്റ് ഒഴിച്ചുകൂടാത്ത സാഹചര്യങ്ങളിലും ജീവനക്കാർക്ക് അവധി അനുവദിക്കും.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനത്തെ അധ്യാപകരും സർക്കാർ ജീവനക്കാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പി. മോഹൻദാസ് അധ്യക്ഷനായ ശമ്പളപരിഷ്കരണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000മായി ഉയർത്തണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
അതേസമയം, പി.എസ്.സി. ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. മാർച്ചിൽ പ്രർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തീചാർജും ജലപീരങ്കി പ്രയോഗിച്ചു. പി.എസ്.സി.യെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു എന്നാരോപിച്ച് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
"
https://www.facebook.com/Malayalivartha


























