കോഴിക്കോട് തയ്യല്‍ക്കട കുത്തി തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ട കേസില്‍ പ്രതി പോലീസ് പിടിയില്‍

കോഴിക്കോട് തയ്യല്‍ക്കട കുത്തി തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ട കേസില്‍ പ്രതി പോലീസ് പിടിയില്‍. കോഴിക്കോട് തെരുവോത്താണ് സംഭവം നടന്നത്. തെരുവോത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പോലീസ് പിടികൂടിയത്.
തെരുവോത്ത് കടവില്‍ കുഞ്ഞിരാന്റെ തയ്യല്‍കടയിലാണ് പ്രതി അക്രമം നടത്തിയത്. രാത്രിയില്‍ കടയുടെ ജനല്‍പാളി ഇളക്കി അകത്ത് കയറിയ സായിസ് ഉപകരണങ്ങള്‍ തല്ലി തകര്‍ത്തു.
പിന്നീട് തുണികളും ഇന്‍വര്‍ട്ടറിന്റെ ബാറ്ററിയും പുറത്തെത്തിച്ച് കത്തിച്ചു. കടയില്‍ നിന്നും ഇസ്തിരിപ്പെട്ടിയും തയ്യില്‍ മെഷീനും ഇയാള്‍ മോഷ്ടിച്ചിരുന്നു. വീടുകളില്‍ ഒളിഞ്ഞ് നോക്കിയതിന് സായിസിനെ കടയുടമ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ അതിക്രമം നടത്തിയതെന്നായിരുന്നു കടയുടമയുടെ പരാതി. പോലീസ് സായിസിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
https://www.facebook.com/Malayalivartha


























