മോദി തലസ്ഥാനം ഇളക്കി മറിക്കുമോ? ചരിത്രം ആവര്‍ത്തിക്കാന്‍ നേതാക്കന്‍മാര്‍ വീണ്ടും വരും... പക്ഷെ ഇത്തവണ കേരള രാഷ്ട്രീയം കടുപ്പമാകും എന്ന സൂചനകള്‍ തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ തരുന്നത്... ഒന്നും പ്രവചിക്കാനാകില്ല... പരമ്പരാഗതമായി സ്വാധീനമുള്ള രണ്ട് മുന്നണികളെ കൂടാതെ എന്തെങ്കിലുമൊക്കെ ചെയ്‌തേ അടങ്ങൂ എന്ന് പറഞ്ഞ് ബി.ജെ.പി ഒരു വശത്ത്, മറുവശത്ത് എറണാകുളത്ത് ആധിപിടിപ്പിക്കാന്‍ 20 20 യും

കാലം ഇങ്ങനെ കറങ്ങിതിരിയും. ചരിത്രം ആവര്‍ത്തിക്കാന്‍ നേതാക്കന്‍മാര്‍ വീണ്ടും വരും. പക്ഷെ ഇത്തവണ കേരള രാഷ്ട്രീയം കടുപ്പമാകും എന്ന സൂചനകള്‍ തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ തരുന്നത്. ഒന്നും പ്രവചിക്കാനാകില്ല. പരമ്പരാഗതമായി സ്വാധീനമുള്ള രണ്ട് മുന്നണികളെ കൂടാതെ എന്തെങ്കിലുമൊക്കെ ചെയ്‌തേ അടങ്ങൂ എന്ന് പറഞ്ഞ് ബി.ജെ.പി ഒരു വശത്ത്, മറുവശത്ത് എറണാകുളത്ത് ആധിപിടിപ്പിക്കാന്‍ 20 20 യും.
ജീവന്‍ മരണ പോരാട്ടമാണ് എല്ലാവര്‍ക്കും ഈ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെയാണ് മോദി, ഷാ, സ്മൃതി, യോഗി, സിന്ധ്യ എന്നീ പേരുകള്‍ കേരളത്തില്‍ പ്രചാരണത്തിന് ബിജെപിയുടെ വന്‍പട എന്ന രീതിയില്‍ പ്രചരിക്കുന്നത്.
അമേഠി പിടിക്കാന്‍ ബിജെപി ഇറക്കിയത് സ്മൃതി ഇറാനിയെയായിരുന്നു. അവരെ തന്നെയാണ് റായ്ബറേലിയിലും ഇറക്കി പുതിയ നീക്കങ്ങള്‍ നടത്തുന്നത്. സമയമെടുത്തെങ്കിലും സ്മൃതി ചില കാര്യങ്ങള്‍ നടപ്പാക്കിയെന്നത് ബി.ജെ.പിക്കറിയാം. അമേഠയില്‍ രാഹുലിനെ പരാജയപ്പെടുത്തിയ പോരാട്ട വീര്യം കേരളത്തില്‍ പരീക്ഷിച്ചെങ്കിലും വയനാട് ഫലം കണ്ടില്ല.
പക്ഷെ അമേഠിയില്‍ രണ്ട് വര്‍ഷം ഈ മണ്ഡലത്തില്‍ നിര്‍ത്താതെ പ്രവര്‍ത്തിച്ച സ്മൃതി ഇറാനി വിജയം കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുത്തു. 2014 മുതല്‍ ഈ മണ്ഡലത്തില്‍ സ്മൃതി സജീവമായിരുന്നു. എന്നാല്‍ രാഹുല്‍ ഇവിടേക്ക് അധികം വരാറില്ലായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ വീഴ്ചകള്‍ കാണിച്ച്, രാഹുലിനെതിരെ നിലപാട് ശക്തമാക്കാന്‍ വടക്കന്‍ കേരളത്തില്‍ സ്മൃതിയെ തന്നെ ഇറക്കാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.
മുത്തലാഖ് അടക്കമുള്ള കാര്യങ്ങള്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സ്ത്രീകളെ ചേര്‍ത്ത് ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ എന്നിവയ്ക്ക് ആക്കം കൂട്ടാന്‍ സ്മൃതിയെ ഇറക്കും.
പ്രത്യക്ഷത്തില്‍ കേരളത്തില്‍ ഇതൊന്നും ഏശില്ല എന്നു തോന്നുമെങ്കിലും അധികം വിദൂരമല്ലാത്ത രാഷ്ട്രീയ ഭാവിയില്‍ ചിലതൊക്കെ കാണാനും കാണിക്കാനും തന്നെ സ്മൃതിയെ പോലുള്ളവരെ ഇറക്കുന്നത്. ലീഗില്‍ നിന്നും വനിതാ നേതാക്കളടക്കം സ്ഥാനാര്‍ഥിയാക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന് യുഡിഎഫിനെ വെല്ലുവിളിക്കുന്നത് സ്മൃതിയും ബി.ജെ.പിയും കാണുന്നുണ്ട്.
വനിതാ ഉദ്യോഗാര്‍ഥികളടക്കം ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി വലിയ ശ്രമങ്ങള്‍ തന്നെ നടത്തുന്നു. തീര്‍ന്നില്ല കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതാക്കളുടെ വന്‍പടയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരെയാണ് ബിജെപി പ്രചാരണത്തിനായി ഇറക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായി.
കേരളത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ചില സീറ്റുകളില്‍ വിജയിക്കാനും സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയില്‍ അമിത് ഷായും യോഗി ആദിത്യനാഥും പങ്കെടുക്കും. യാത്രയിലെ ചില ദിവസങ്ങള്‍ ഇരു നേതാക്കളും കേരളത്തില്‍ ക്യാമ്പ് ചെയ്യും.
ഫെബ്രുവരി 21ന് യോഗി ആദിത്യനാഥ് വിജയ് യാത്ര ഉദ്ഘാടനം ചെയ്യും. ആദിത്യനാഥ് പോയതിന് ശേഷമായിരിക്കും അമിത് ഷാ എത്തുക. യാത്രയുടെ സമാപന ദിനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മധ്യപ്രദേശ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരും യാത്രയില്‍ പങ്കെടുക്കും. കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, യുവമോര്‍ച്ച ദേശീയ നേതാവും എംപിയുമായ തേജസ്വി സൂര്യ എന്നിവരും പ്രചാരണത്തിനെത്തും. ഏപ്രിലിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.
https://www.facebook.com/Malayalivartha



























