രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ മാണി സി കാപ്പന്‍...

മാണി സി കാപ്പന്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍. രമേശ് ചെന്നിത്തലയുടെ യാത്ര പാലായില്‍ എത്തിയപ്പോഴായിരുന്നു മാണി സി കാപ്പന്‍ വേദി പങ്കിട്ടത്.
യുഡിഎഫ് നേതാക്കാളയ ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങിയവരും കാപ്പനെ സ്വീകരിച്ചു. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കാപ്പന്റെ വരവിനോട് അനുബന്ധിച്ച് വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമാകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ചെന്നിത്തലയുടെ യാത്ര പാലായില്‍ എത്തുമ്‌ബോള്‍ ജാഥയുടെ ഭാഗമാകുമെന്നും കാപ്പനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
മാണി സി കാപ്പന്‍ ഉള്‍പ്പെടെ എട്ട് നേതാക്കള്‍ എന്‍.സി.പിയില്‍ നിന്ന് രാജി വെച്ചെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാണി സി. കാപ്പന്റെ നിലപാട് വഞ്ചനയായി കാണേണ്ടതില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ നിലപാട്. എല്‍.ഡി.എഫില്‍ തുടരുന്നത് ആശയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പീതാംബരന്‍ പറഞ്ഞു.
അതേസമയം കാപ്പനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മാണി സി കാപ്പന്‍ പാലായില്‍ സ്ഥാനാര്‍ഥിയാകുമെന്നും ചെന്നിത്തല പറഞ്ഞു
"
https://www.facebook.com/Malayalivartha



























