കേരളത്തിന് എട്ടിന്റെ പണി .. ദിനംപ്രതി കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്നതോടെ കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രികര്‍ക്ക് പ്രവേശനത്തില്‍ വിലക്ക് വരുന്നു. മഹാരാഷ്ട്രയ്ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ആര്‍.ടി. പി.സി.ആര്‍. കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍

ഒരിടയ്ക്ക് സാമൂഹ്യമാധ്യമങ്ങള്‍ തുറന്നാല്‍ തള്ളോട് തള്ള് തന്നെ. തള്ളി തള്ളി താഴെ വീഴുമോ അതോ ആകാശം മുട്ടെ എത്തുമോ എന്ന് തോന്നിപോയിരുന്നു. പുരസ്‌കാര പെരുമഴ ലോകമാധ്യങ്ങള്‍ വാഴ്ത്തിപ്പാടുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ സര്‍ക്കാരിനെയും മുഖ്യനെയും ആരോഗ്യമന്ത്രിയേയും സുഖിപ്പിച്ചു കൊന്നു. ഇപ്പോഴിതാ അതേ വായ കൊണ്ട് അതേ പേന കൊണ്ട് മാധ്യങ്ങള്‍ തള്ളിപറയുന്നു.
നേട്ടം വന്നപ്പോഴൊക്കെ ജനത്തിന് ഒരു ക്രെഡിറ്റുമില്ല, അന്നെല്ലാം ചിലര്‍ക്ക് മാത്രം. കോട്ടം വന്നപ്പോഴോ കുറ്റം മുഴുവന്‍ പൊതുജനത്തിന് ..നേട്ടം മാത്രം നിരത്തിയവര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല. ഇത് ഇവിടെയേ നടക്കൂ. കൊറോണ നിയന്ത്രിക്കാനായില്ല.
മഹാരാഷ്ട്രയുടെ വിലക്ക് കേരളത്തിന് പുറമെ ഡല്‍ഹി, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിസംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയിരുന്നു. ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളും ആര്‍.ടി പി.സി.ആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കാന്‍ തയാറെടുക്കുന്നത്.
കേരളത്തില്‍ ദിനംപ്രതി കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്നതോടെ പല സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രികര്‍ക്ക് പ്രവേശനത്തില്‍ വിലക്ക് വരുന്നു. മഹാരാഷ്ട്രയ്ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ആര്‍.ടി. പി.സി.ആര്‍. കോവിഡ് പരിശോധന നിര്‍ബന്ധമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയുടെ 'വിലക്ക്' കേരളത്തിന് പുറമെ ഡല്‍ഹി, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കും ബാധകമാക്കിയിരുന്നു. ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളും ആര്‍.ടി പി.സി.ആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കാന്‍ തയാറെടുക്കുന്നത്. കര്‍ണാടകയും ഇത്തരം ഒരു നിബന്ധന തിങ്കളാഴച്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.
ആരോഗ്യ വിദഗ്ദ്ധരുടെ യോഗം കര്‍ണാടക ആരോഗ്യമന്ത്രി തിങ്കളാഴ്ച്ച വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 64,300 പിന്നിട്ട ഘട്ടത്തിലാണിത് കൂടുതല്‍ സംസ്ഥാനങ്ങള്‍ വിലക്കുമായി വരുന്നത്.
ബുധനാഴ്ചമുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്കു മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ പരിശോധന നിര്‍ബന്ധമാക്കിയത്.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 3,451 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസവും 5471 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
ഇനി കുറച്ച് കാര്യം കൂടി പറയാം. യു.പി മോഡല്‍ എന്തൊരു പുഛമായിരുന്നു മലയാളികള്‍ക്ക്. കാരണം അവിടെ യോഗിയാണല്ലോ ഭരിക്കുന്നത്. പക്ഷെ ഇപ്പോഴെന്താ സ്ഥിതി. കൊറോണ നിയന്ത്രണ വിധേയമാകുന്നു. രോഗമുക്തി നിരക്ക് പ്രതീക്ഷ. എന്തിനധികം ചില ദിവസം മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പക്ഷെ ഇത് കേരളത്തിലെ ചില ഇരട്ടത്താപ്പന്‍മാരും താപ്പികളും കാണില്ല. കാരണം അത് യുപിയും യോഗിയും ഇത് കേരളവും പിണറായിയും. ഇങ്ങനെ പോയാല്‍ സംസ്ഥാനങ്ങളല്ല പൊതുജനം പറയും കടക്ക് പുറത്ത്. ഐ.സി.എം.ആറിന്റെ നിര്‍ദേശങ്ങള്‍ ഇനിയെങ്കിലും നടപ്പാക്കിയില്ലെങ്കില്‍ കേരളം കുരുതിക്കളമാകുമോ ദൈവമേ.
കൊറോണ കാര്‍ന്നുതിന്നുന്ന കേരളത്തില്‍ എന്നാണ് രക്ഷ. നിപയെ പ്രതിരോധിച്ച കൊറോണയെ ആദ്യഘട്ടത്തില്‍ നേരിട്ട ടീച്ചറയെും മുഖ്യനെയും ബഹുമാനിക്കുന്നു. എല്ലാത്തിലുമുപരി കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലും ഒരു പോലെ പണിയെടുക്കുന്ന അവരുടെ അധ്വാനത്തിന് വിലയുണ്ടാകണം. ഒരു സര്‍ക്കാര്‍ സംവിധാനം കാരണം ആരോഗ്യമേഖലയിലെ മുഴുവന്‍ പേരുടെയും അധ്വാനം വെള്ളത്തില്‍ വരച്ച വരയാകരുത്.
https://www.facebook.com/Malayalivartha



























