ഒരാഴ്ച്ച മുന്‍പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍; ചടയമംഗലത്ത് നിന്ന് കാണാതായ ഷിബുവിനെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, ഓട്ടോയുടെ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു

ചടയമംഗലത്ത് നിന്ന് ഒരാഴ്ച്ച മുന്‍പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഷിബുവിനെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് വ്യക്തമാക്കി സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
സവാരിക്ക് പോകുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ആറാം തിയതി വൈകിട്ട് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ഇതിനുപിന്നാലെ ഒരു വിവരവും ഇല്ലായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിൽ ചടയമംഗലത്ത് കല്ലടയാറിന്റെ തീരത്ത് നിന്നു കഴിഞ്ഞ ദിവസം ഷിബുവിന്റെ ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തി. ഓട്ടോയുടെ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു.
ഇതിനുപിന്നാലെ തിരച്ചിലില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു ഷിബുവിന്റെ ഒരു ചെരുപ്പും ഓട്ടോറിക്ഷയുടെ താക്കോലും കണ്ടെത്തുകയായിരുന്നു. ഫയര്‍ഫോഴ്സ് ആറ്റില്‍ നടത്തിയ പരിശോധനയില്‍ ഷിബു ധരിച്ചിരുന്ന ഷര്‍ട്ട് ലഭിച്ചു. ഉടുപ്പിന്റെ ബട്ടണ്‍സുകള്‍ എല്ലാം പൊട്ടിയ നിലയിലായിരുന്നു . പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഷിബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വസ്ത്രത്തില്‍ രക്ത കറയുള്ളതായി പൊലിവ് വ്യക്തമാക്കി. ശരീരത്തില്‍ മുറിവുകളും കണ്ടെത്തി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha