സമരം കടുപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ... ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാരം

സമരം കടുപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ... ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാരം. സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കുന്നു.
ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് എല്‍ ജി എസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
അതേസമയം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തി.ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടന്നു. 20ാം ദിവസമാണ് സമരം പിന്നിടുന്നത്. സമരം അവസാനിപ്പിക്കുന്നതിനായി ഡി. വൈ.എഫ്. ഐ മുന്‍കയ്യെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള രാത്രി ചര്‍ച്ച പരാജയമായിരുന്നു.
ഡി വൈ എഫ് ഐയുടെ മധ്യസ്ഥതയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമരം ശക്തമാക്കിയത്.
https://www.facebook.com/Malayalivartha