ചടയമംഗലത്തുനിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ, മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കൊല്ലം ചടയമംഗലത്ത് നിന്നും ഒരാഴ്‌ചമുൻപ് കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം സ്വദേശി ഷിബുവിനെയാണ് ഒരാഴ്മുന്നേ കാണാതായത്. ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്നലെ കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകളും വസ്ത്രത്തിൽ രക്ത കറയും ഉള്ളതിനാൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുകയുണ്ടായി.
ഫെബ്രുവരി ആറാം തിയതി വൈകിട്ട് സവാരിക്ക് പോകുന്നെന്ന് പറഞ്ഞ് ഷിബു വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ അതിനുശേഷം ഷിബുവിനെ കുറിച്ച വിവരമൊന്നും ലഭിച്ചില്ല. ചടയമംഗലത്ത് കല്ലടയാറിന്റെ തീരത്ത് നിന്നു കഴിഞ്ഞ ദിവസം ഷിബുവിന്റെ ഓടോറിക്ഷ പൊലീസ് കണ്ടെത്തിയിരുന്നു. ഓട്ടോയുടെ വീലുകളെല്ലാം അഴിച്ചുവിട്ട നിലയിലാണ് കണ്ടത്. തുടർന്ന് പോലീസ് തിരച്ചിൽ നടത്തുകയും അടുത്തുള്ള കുറ്റികാട്ടിൽ നിന്നും ഷിബുവിന്റെ ഒരു ചെരുപ്പും ഓടോറിക്ഷയുടെ താക്കോലും കണ്ടെത്തുകയായിരുന്നു. ഇതിനുശേഷം അടുത്തുള്ള ആറ്റിൽ നടത്തിയ പരിശോധനയിൽ ഷർട്ട് ലഭിച്ചു ഇതിന്റെ ബട്ടൺസ് എല്ലാം പൊട്ടിയിരുന്നു.പോലീസ് വീണ്ടും അന്വേഷണം തുടരുന്നതിന് ഇടയിലാണ് ഷിബുവിനെ അടുത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha