മാധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ഇന്ന് ഉച്ച വരെ; ടാഗോര്‍ തിയേറ്ററിലെ മീഡിയാ സെല്ലില്‍ സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കണം

25 ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ടാഗോര്‍ തിയേറ്ററിലെ മീഡിയാ സെല്ലില്‍ സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉള്‍പ്പടെ അപേക്ഷ സമര്‍പ്പിക്കണം.
ഇത്തവണ മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട് .നാലു മേഖലകളിലേയും ആകെ റിപ്പോര്‍ട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം .
ദൃശ്യശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍െ്രെഡവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2021@gmail.com എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്. പുരസ്‌കാരങ്ങള്‍ പാലക്കാട് നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും .വിവരങ്ങള്‍ക്ക് : 9544917693, 7907565569
https://www.facebook.com/Malayalivartha



























