മാണി സി.കാപ്പനെയും കൂടെയുള്ളവരെയും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നു; ഇടതു മുന്നണി മുങ്ങുന്ന കപ്പലാണ്, കൂടുതല്‍ പേര്‍ അവിടെ നിന്ന് യു.ഡി.എഫിലേക്ക് വരാന്‍ സാദ്ധ്യത ഉണ്ട് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

മാണി സി.കാപ്പനെയും കൂടെയുള്ളവരെയും യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നു; ഇടതു മുന്നണി മുങ്ങുന്ന കപ്പലാണ്, കൂടുതല്‍ പേര്‍ അവിടെ നിന്ന് യു.ഡി.എഫിലേക്ക് വരാന്‍ സാദ്ധ്യത ഉണ്ട് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാപ്പന്റെ കക്ഷിയെ ഘടക കക്ഷിയായി സ്വീകരിക്കണോ എന്ന കാര്യത്തില്‍ യു.ഡി.എഫിലെ മറ്റു കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കും. ഏതായാലും പാലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കാപ്പനായിരിക്കും.
കാപ്പന്റെ കാര്യത്തില്‍ ധാര്‍മ്മികത പറയാന്‍ ഇടതു മുന്നണിക്ക് എന്തവകാശമാണുള്ളത്? യു.ഡി.എഫിന്റെ വോട്ട് വാങ്ങി ജയിച്ച റോഷി അഗസ്റ്റിനും ജയരാജും ഇടതു മുന്നണിയിലേക്ക് പോയപ്പോള്‍ എം.എല്‍.എ സ്ഥാനം രാജി വച്ചോ? യു.ഡി.എഫിന്റെ വോട്ട് വാങ്ങി ജയിച്ച തോമസ് ചാഴിക്കാടന്‍ പാര്‍ലമെന്റഗത്വം രാജിവച്ചില്ലല്ലോ? ഇക്കാര്യത്തില്‍ പ്രകടനം നടത്തുന്നവര്‍ നേരത്തെയുള്ള സ്വന്തം നിലപാട് എന്തായിരുന്നെന്ന് പരിശോധിക്കണമായിരുന്നു.
ശരിക്കും ധാര്‍മ്മിക പ്രശനമുള്ളത് കാപ്പന്റെ ഭാഗത്താണ്. കാപ്പന്‍ തോല്പിച്ചവര്‍ക്ക് കാപ്പന്റെ സീറ്റ് നല്‍കുന്നു. കേട്ട് കേഴ് വി ഇല്ലാത്ത കാര്യമല്ലേ ഇത്. അത് ധാര്‍മ്മികതയാണോ? സീറ്റെടുത്ത് നല്‍കുംമുന്‍പ് മുഖ്യമന്ത്രി കാപ്പനോട് ഒന്നു ചോദിച്ചതു പോലുമില്ല. അതാണ് അധാര്‍മികത.
ശബരിമല കാര്യത്തില്‍ യു.ഡി.എഫ് ആദ്യം മുതല്‍ വിശ്വാസികളോടൊപ്പമായിരുന്നു. അതില്‍ മാറ്റമുണ്ടായിട്ടില്ല. എന്‍.എസ്.എസിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമായിരുന്നു. അതിനാലാണ് ഞാന്‍ വിശദീകരിച്ചത്. ശബരിമലക്കേസില്‍ സുപ്രീംകോടതിയില്‍ പോയത് കോണ്‍ഗ്രസ് മാത്രമാണ്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ കോണ്‍ഗ്രസ് ഇതിനായി നിയോഗിച്ചു. മനു അഭിഷേക് സിംഗ് വിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. കോണ്‍ഗ്രസല്ലാതെ മറ്റ് ഒരു രാഷ്ട്രീയ പാര്‍ട്ടികളും ശബരിമലക്കേസില്‍ കക്ഷി ചേര്‍ന്നിട്ടില്ല.
നിയമസഭയില്‍ കോണ്‍ഗ്രസ് അംഗം എം.വിന്‍സെന്റും ലോക്‌സഭയില്‍ ആര്‍.എസ്.പിയുടെ എന്‍.കെ.പ്രേമചന്ദ്രനും സ്വകാര്യബില്ലുകള്‍ കൊണ്ടു വന്നു. കേരള സര്‍ക്കാര്‍ നിയമസഭയിലും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലും എതിര്‍ത്തതു കാരണം അവ അവതരിപ്പിക്കാനായില്ല. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും വിശ്വസികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. വിശ്വാസത്തിന്റെ കാര്യത്തില്‍ ദൃഢമായ നിലപാടെടുത്തത് കോണ്‍ഗ്രസാണ്. അത് ഞാന്‍ വിശദീകിരച്ചത് എന്‍.എസ്.എസിന് ബോദ്ധ്യമായതില്‍ സന്തോഷമുണ്ട്.
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കേരളത്തിലല്ല, ഇന്ത്യയില്‍ തന്നെ അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. ഇന്ത്യയിലുടനീളം സി.എ.എയ്ക്ക് എതിരായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസാണ്. കേരളത്തില്‍ തന്നെ സംയുക്ത പ്രതിഷേധത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഞാനായിരുന്നു. ദേശീയ തലത്തില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലാപടണ് സ്വീകരിച്ചത്. വര്‍ഗ്ഗീയത ആളിക്കത്തിച്ച് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമം നടത്തിയതിന്റെ ജാള്യത മറച്ചു വയ്ക്കാനാണ് അദ്ദേഹം പഴയ ഈ വിഷയം ഇപ്പോള്‍ എടുത്തു പറയുന്നത്.
ഇടതു മുന്നണിയുടെ പ്രകട പത്രികയിലെ എല്ലാ കര്യങ്ങളും ചെയതു എന്ന് മുഖ്യമന്ത്രി ഇന്നലെ പറയുകയുണ്ടായി. എല്ലാം ചെയ്‌തെങ്കില്‍ ചെറുപ്പക്കാര്‍ക്ക് ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യേണ്ടി വരില്ലായിരുന്നു. പി.എസ്.സിയെ ശക്തിപ്പെടുത്തും, എംപ്‌ളോയ്‌മെന്റ് എക്‌സചേഞ്ചിനെ ശക്തിപ്പെടുത്തും എന്നൊക്കെയല്ലേ എഴുതി വച്ചിരുന്നത്? എന്നിട്ട് അവയെ നോക്കു കുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുകയല്ലേ ചെയ്തത്? പ്രകടന പത്രികയും സര്‍ക്കാരന്റെ പ്രവര്‍ത്തനവും തമ്മില്‍ കടലും കടാലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ.
ഇത് പോലെ ജനങ്ങളെ പറ്റിച്ച ഒരു സര്‍ക്കാരില്ല. ഗെയില്‍ പൈപ്പ് ലൈനിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഊറ്റം കൊള്ളുന്നു. അത് ആരംഭിച്ചത് യു.ഡി.എഫ് സമയത്താണ്. തടസ്സപ്പെടുത്തുകയാണ് സി.പി.എം ചെയ്തത്. കൊച്ചി മെട്രോ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരല്ലേ? സ്വന്തമായി ഒരു നേട്ടവുമില്ലാത്ത ഇടതു സര്‍ക്കാര്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടം തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു.
കേരളത്തില്‍ തിരഞ്ഞെടുപ്പിന് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാര നിലനില്‍ക്കുന്നു. രണ്ടു പേരുടെയും ലക്ഷ്യം യു.ഡി.എഫിനെ പാരജയപ്പെടുത്തുകയാണ്. അത് നടക്കില്ല. മതേതര വിശ്വാസികളായ കേരള സമൂഹം ഒറ്റക്കെട്ടായി അതിനെതിരെ അണി നിരക്കും.
https://www.facebook.com/Malayalivartha