വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ; രാജ്യത്തിന് സമർപ്പിക്കുന്നതിന് 6100 കോടി രൂപയുടെ വികസന പദ്ധതികൾ, ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും

വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമത്രി കൊച്ചിയിലെത്തി. അരമണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. 2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. പ്രധാനമന്ത്രി എത്താൻ വൈകിയതിനാൽ മറ്റ് പരിപാടികളുടെയും സമയവും അതനുസരിച്ച് മാറും.
സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരനാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാജ്യത്തിന് പ്രധാനമന്ത്രി സമർപ്പിക്കുന്നത് 6100 കോടി രൂപയുടെ വികസന പദ്ധതികളാണ്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങും. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമര്‍പ്പിക്കും. അതിനോടൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും നിർവ്വഹിക്കുകയും ചെയ്യും.
തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്വഹിച്ചതിനുശേഷം. അദ്ദേഹം ബി.ജെ.പി.കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്യും.
https://www.facebook.com/Malayalivartha



























