കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡി വൈ എഫ് ഐയുടെ ബലൂണ്‍ പ്രതിഷേധം; 500 ഓളം കറുത്ത ബലൂണുകളുമായി പ്രവർത്തകർ പ്രധിഷേധിച്ചത് ഹിൽ പാലസ് മ്യൂസിയത്തിന് മുന്നിൽ

ബി പി സി എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡി വൈ എഫ് ഐയുടെ പ്രതിഷേധം. ഇന്ധനവിലെ വര്‍ദ്ധനവിനെതിരെ കറുത്ത ബലൂണ്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഹില്‍ പാലസ് മ്യൂസിയത്തിന് മുന്നിലായിരുന്നു ബലൂണ്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി ബി പി സിഎല്ലിലേക്ക് പോകുന്ന ഇരുമ്ബനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചുരുന്നത്. എന്നാല്‍ എസ്.പി.ജിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഹില്‍ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് പ്രതിഷേധത്തിന് എത്തിച്ചിരുന്നത്. ഇന്ന് മൂന്നേകാലോടെയാണ് ആറായിരം കോടിയുടെ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രേമോദി കൊച്ചിയിലെത്തിയത്.
https://www.facebook.com/Malayalivartha



























