ബി.പി.സി.എല്‍ ഉൾപ്പെടെ 6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു; സ്വയം പര്യാപ്ത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയാണ് വികസനപദ്ധതികളെന്ന് പ്രധാനമന്ത്രി

6100 കോടിയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ബി.പി.സി.എല്‍, കൊച്ചിന്‍ റിഫൈനറി, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി.
കൊച്ചി വ്യാപാരത്തിന്‍റെ നഗരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്ത ഭാരതത്തിലേക്കുള്ള ചവിട്ടുപടിയാണ് വികസനപദ്ധതികള്‍. റോ റോ സര്‍വിസ് വഴി 30 കിലോമീറ്റര്‍ ദൂരം 3.5 കിലോമീറ്ററില്‍ എത്താം. കോവിഡ് സാഹചര്യത്തില്‍ ആഭ്യന്തര ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയണം. വരും തലമുറയെ ലക്ഷ്യം വെക്കുന്ന വികസനങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്‍റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനും വെല്ലിങ്ടണ്‍ ദ്വീപിലെ റോ റോ വെസലുകളുടെ സമര്‍പ്പണവുമാണ് നേരന്ദ്രമോദി നിര്‍വഹിച്ചത്.
https://www.facebook.com/Malayalivartha



























