ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ പ്രമുഖ നടിക്കും ആക്ടിവിസ്റ്റായ മറ്റൊരു നടിക്കും ബന്ധമുണ്ടെന്ന് സന്ദീപ് വാര്യര്‍

ടൂള്‍ കിറ്റ് കേസില്‍ മലയാളത്തിലെ ഒരു പ്രമുഖ നടിക്കും ആക്ടിവിസ്റ്റായ മറ്റൊരു നടിക്കും ബന്ധമുണ്ടെന്ന് ബി ജെ പി വക്താവ് സന്ദീപ് വാര്യര്‍. അഭിഭാഷകയായ നികിത ജേക്കബിന് എതിരെ ഡല്‍ഹി പോലീസ് കേസെടുത്ത സംഭവത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് ടൂള്‍ കിറ്റ് കേസില്‍ മലയാളി ബന്ധമുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചത്. ടൂള്‍ കിറ്റ് കേസില്‍ അഭിഭാഷികയായ നികിത ജേക്കബുമായി ബന്ധമുള്ള ഒരു അഭിഭാഷികയുടെ പേരും പുറത്ത് വന്നിട്ടുണ്ട്.
ഇവര്‍ക്കൊപ്പം മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയില്‍ ഉള്‍പ്പെടുന്ന ഒരു സിനിമ നടിയും മറ്റൊരെു ആക്ടീവിസ്റ്റായ സിനിമക്കാരിയും അടക്കമുള്ള ചില ചിത്രങ്ങളും അടുത്തിടെ പുറത്ത് വന്നതായി സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. കര്‍ഷക സമരത്തിന്റെ പ്രചാരം ശത്രുരാജ്യങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നതെന്നും ഖാലിസ്ഥാന്‍ ഗ്രൂപ്പുകളുമായി അതിന് ബന്ധമുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha























