പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിഎസ്‌സി ആസ്ഥാനത്ത് നേരിട്ടെത്തി പരിശോധനകള്‍ നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചാണ് സംഘം പ്രധാനമായും ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്.
പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച വ്യക്തിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന വിശദമായ മൊഴിയെടുപ്പാണ് നടന്നത്. ഇതിന് പുറമെ, വിവരാവകാശ നിയമപ്രകാരം സ്വന്തം ഉത്തരക്കടലാസിനായി അപേക്ഷ സമര്‍പ്പിച്ച വ്യക്തിയെയും അന്വേഷണസംഘം മൊഴി നല്‍കാനായി വിളിച്ചുവരുത്തി. നിലവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴിയെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























