Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

വേണ്ട വേണ്ടാന്ന് വച്ചിട്ടും... ശ്രീലങ്കയിലെ പാര്‍ലമെന്റില്‍ പോയി ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാനിരുന്ന ഇമ്രാന്‍ഖാന്‍ പെട്ടുപോയി; പാക് പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് സന്ദര്‍ശനം വേണ്ടെന്ന്‌വച്ച് ശ്രീലങ്ക; ഇമ്രാന്‍ ഖാന്റെ ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെങ്കിലും പാര്‍ലമെന്റില്‍ കയറ്റില്ല

18 FEBRUARY 2021 08:18 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. ഇമ്രാന്‍ ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് നടത്താനിരുന്ന പ്രസംഗം വേണ്ടെന്ന് വച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. പ്രസംഗത്തില്‍ കാശ്മീര്‍ പ്രശ്‌നം പരാമര്‍ശിക്കാനുളള സാദ്ധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. രണ്ടുദിന ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍ ഫെബ്രുവരി 24 ന് ഖാന്‍ ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇതേറെ ഗുണകരമാണ്. ഇന്ത്യ ഒന്നും പറയാതെയാണ് ശ്രീലങ്കയുടെ ഈ തീരുമാനം. ഇന്ത്യയുമായുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ശ്രീലങ്ക ആഗ്രഹിക്കുന്നില്ല.

 



ശ്രീലങ്കന്‍ സ്പീക്കര്‍ മഹീന്ദ്ര അഭയ്‌വര്‍ദ്ധന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്‍മാരുമായി കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തില്‍ ഇക്കാര്യം അറിയിച്ചിരുന്നു. രണ്ടുദിന സന്ദര്‍ശന വേളയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്ഷെ, പ്രധാനമന്ത്രി മഹീന്ദ്ര രജപക്ഷെ, വിദേശകാര്യ മന്ത്രി ദിനേശ് ഗുണവര്‍ദ്ധന എന്നിവരുമായി കൂടിക്കാഴ്ച നടത്തുവാനും ഖാന്‍ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്റ് സന്ദര്‍ശനം നടക്കില്ലെന്നും ശ്രീലങ്കന്‍ പര്യടനം തീരുമാനിച്ചപോലെ നടക്കുമെന്നും വിദേശകാര്യ മന്ത്രി ഗുണവര്‍ദ്ധനെ വ്യക്തമാക്കിയതായി വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിക്കുക എന്നത് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. പ്രത്യേകിച്ചും 2019 ഓഗസ്റ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം.

 



കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ചുചേര്‍ത്ത സാര്‍ക്ക് നേതാക്കളുടെ വെര്‍ച്വല്‍ യോഗത്തില്‍ പാകിസ്ഥാന്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതിനുശേഷം ആദ്യമായി ശ്രീലങ്ക സന്ദര്‍ശിക്കുന്ന വിദേശ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. അവസാനമായി ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധന ചെയ്ത് സംസാരിച്ച വിദേശ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം 2015 ലായിരുന്നു ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അതിസംബോധനചെയ്ത് സംസാരിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വളര്‍ച്ചയെ പുകഴ്ത്തി കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നല്‍കിയാല്‍ പാക്കിസ്ഥാനും വളരാന്‍ സാധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ഒരു സ്വകാര്യപരിപാടിയില്‍ പ്രതികരിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണ നേതൃത്വത്തിലുമുണ്ട്.

 



ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ലോകത്ത് ഏറ്റവും മുകളിലാണ്. പക്ഷേ പാക്കിസ്ഥാന് ഇന്ത്യയേക്കാള്‍ മികവുണ്ട്. നമുക്ക് കൂടുതല്‍ കഴിവുണ്ട്, പക്ഷേ ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത്. അതിനു സമയമെടുക്കുമായിരിക്കും. എന്നാല്‍ പാക്കിസ്ഥാന്‍ ടീം അങ്ങനെയാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട് എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സാധിക്കാറില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ നിലവിലെ അവസ്ഥയില്‍ വിശ്വാസമുണ്ട്. കാര്യങ്ങള്‍ താമസിയാതെ മാറുമെന്നും ഇമ്രാന്‍ പ്രതികരിച്ചു. 2018ല്‍ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയില്‍ പാക്ക് ബോര്‍ഡ് വലിയ പരിഷ്‌കാരം നടപ്പാക്കിയിരുന്നു.

 

16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോര്‍ഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകള്‍ മാത്രം മതിയെന്നായിരുന്നു തീരുമാനം. ആഭ്യന്തരതലത്തില്‍ ക്രിക്കറ്റ് കൂടുതല്‍ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (4 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (7 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends