വളരെ മോശമായി നില്‍ക്കുന്ന മത്സരാര്‍ഥിയെ എല്ലാവരും കൂടി പ്രമോട്ട് ചെയ്ത് ഉയരത്തില്‍ നിര്‍ത്തും; അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം; എലിമിനേഷൻ മുന്നിൽ കണ്ട് മത്സരബുദ്ധി പുറത്തെടുത്ത് മത്സരാർത്ഥികൾ

ബിഗ്ബോസിൽ പൊട്ടലുകൾക്കും ചീറ്റലുകൾക്കും തുടക്കമായി. ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പോകുന്ന കാഴ്ചയാണ് കാണുന്നത്. എലിമിനേഷൻ ഉടനെ ഉണ്ടാകും. ഈസാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി പുറത്തെടുക്കുകയാണ് ഓരോരുത്തരും. ഇതിനിടെ എലിമിനേഷനെ കുറിച്ചുള്ള സംസാരങ്ങള്‍ ആരംഭിച്ചു. ആദ്യം റിതു മന്ത്രയും അഡോണിയുമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഗെയിം തന്ത്രങ്ങള്‍ ആരോടും പറഞ്ഞ് കൊടുക്കരുത്. വളരെ മോശമായി നില്‍ക്കുന്ന മത്സരാര്‍ഥിയെ എല്ലാവരും കൂടി പ്രമോട്ട് ചെയ്ത് ഉയരത്തില്‍ നിര്‍ത്തും. അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം.ത്തും. അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം
അവരെ മുന്നില്‍ നിര്‍ത്തിയാണ് ചിലരുടെ കളികള്‍. ഗെയിം കളിക്കാന്‍ പ്ലാനുണ്ടെങ്കില്‍ നമ്മള്‍ ഗെയിം കളിക്കണമെന്നാണ് അഡോണി റിതുവിനോട് പറയുന്നത്. കൂട്ടം കൂടി നില്‍ക്കുന്നവരുടെ അടുത്ത് പോയി ഒന്നും പറയരുത്. ഇത് കഴിഞ്ഞ് മാറുമ്പോള്‍ എല്ലാവരും വ്യത്യസ്തമായിട്ടാണ് അതിനെ കാണുന്നതെന്ന് ഓര്‍മ്മിക്കണമെന്ന് അഡോണിയോട് റിഥു പറയുന്നു. യഥാര്‍ഥത്തില്‍ എല്ലാവരെയും ഒരുപോലെയാണ് കാണേണ്ടത്. മൂന്ന് ചര്‍ച്ചകള്‍ കഴിയുമ്പോള്‍ ഈ ബന്ധങ്ങളും കൂട്ടങ്ങളുമെല്ലാം തീരും. നമ്മള്‍ കുറ്റം പറയുന്നതിന് പകരം നല്ല കാര്യം സംസാരിക്കാം. അതിനിടെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും. തുടങ്ങി ബിഗ് ബോസിലെ മറ്റുള്ളവരുടെ ഗെയിം തന്ത്രങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇരുവരും. തുടക്കം മുതല്‍ ശക്തരായ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. റിഥുവും അഡോണിയും മികച്ച നിരീക്ഷണം നടത്തിയാണ് പിടിച്ച് നില്‍ക്കുന്നതെന്ന് വ്യക്തമാവുകയാണ് ഇതിലൂടെ.
https://www.facebook.com/Malayalivartha























