Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

18 FEBRUARY 2021 10:23 AM IST
മലയാളി വാര്‍ത്ത

പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ കാണക്കാരി സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓണംതുരുത്ത് സ്വദേശിയ്ക്കെതിരെ എക്സൈസ് കേസെടുത്തു. പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ കരിങ്കല്ലിന് ആക്രമിക്കാനും പ്രതികൾ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി വില്ലേജിൽ തുരുത്തി നാട്ടിൽ വീട്ടിൽ ജോയി മകൻ ദീപു ജോയി (19) യെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ചിരുന്ന ഓണംതുരുത്ത് പറമ്പിൽ വീട്ടിൽ തമ്പി മകൻ അനു തമ്പി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഇവരിൽ നിന്നും 750 ഗ്രാം കഞ്ചാവും , പൾസർ ബൈക്കും പിടിച്ചെടുത്തു.

അതിരമ്പുഴ ആനമല റോഡിൽ പുല്ലാനി മുക്ക് ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും യുവാകൾ പൾസർ ബൈക്കിൽ അതിവേഗം രണ്ട് യുവാക്കൾ കറങ്ങി നടന്നു കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. പ്രദേശവാസികളായ ചെറുപ്പക്കാർക്കിടയിൽ ഈ യുവാക്കളാണ് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായും , വിൽപന നടത്തുന്നതായും എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്ത് പരിശോധനയ്ക്കെത്തുകയായിരുന്നു. കഞ്ചാവ് മാഫിയ സംഘം തമ്പടിച്ചിരുന്ന സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തെ കണ്ടപ്പോൾ തന്നെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു.

സംഘത്തിലെ ദീപു എക്സൈസ് പിടിയിലാകുമെന്ന് കണ്ടപ്പോൾ ഉദ്യോഗസ്ഥ സംഘത്തിന് നേരെ പാറ കല്ല് എടുത്ത് എറിഞ്ഞു. കരിങ്കല്ല് വന്ന് വീണെങ്കിലും അത്ഭുതകരമായാണ് എക്സൈസ് സംഘം പരിക്കേൽക്കാതെ രക്ഷപെട്ടത്. ആക്രമണം നടത്തിയ ദീപു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി ഉദ്യോഗസ്ഥ സംഘം പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു. എക്സൈസ് ഇന്റലിജൻസ് വിഭാഗവും, ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ ബി റെജി, എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗവും, കോട്ടയം ഇന്റലിജൻസ് വിഭാഗം ഓഫീസറുമായ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് വിഭാഗം പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് കുമാർ, ഏറ്റുമാനൂർ റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർമാരായ പിയു ജോസ്, ടി.കെ സജു, ടി.അജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ.എസ് ജെയിംസ്, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (4 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (7 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends