Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍ എല്‍ഡിഫ് ഇഷ്ടം പോലെ ചെയ്യും . അവര്‍ക്കു മൂട് താങ്ങിയാല്‍ മതി. കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരുന്നു. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കാണുന്നില്ലേ നിലവിളി കേള്‍ക്കുന്നില്ലേ?എന്താണ് ഈ നാട്ടിലെ പ്രബുദ്ധരെന് വിശേഷിപ്പിക്കപ്പെട്ടവർ പോലുംഈ അനീതിക്കെതിരെ പ്രതികരിക്കാത്തത്?

18 FEBRUARY 2021 12:41 PM IST
മലയാളി വാര്‍ത്ത

ഇന്ന് സാഹിത്യരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ചു വിതയ്ക്കുകയും കൊയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.. ഈ കൂട്ടര്‍ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തില്‍ മാത്രമല്ല പ്രവാസികളെ ഒപ്പം നിര്‍ത്തി വോട്ടുപെട്ടി നിറക്കാന്‍ പല പേരുകളില്‍ സംഘടനകളും രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെയും കുത്തിനിറച്ചിരിക്കുന്നത് കൊടിയുടെ നിറത്തിലാണ്.

പ്രവാസി സാഹിത്യകാരന്മാരെയടക്കം പിന്നില്‍ നിന്ന് കുത്തുന്നത് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ മാത്രമല്ല അനധികൃത നിയമനങ്ങളുമുണ്ട്. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ സാഹിത്യ അക്കാദമി ഉത്ഘാടനം ചെയ്തത് മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും വികസനത്തിനായിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗവേഷണ പഠനങ്ങള്‍ക്ക് സഹായം ചെയ്യുക.

2021 ല്‍ ആ ഗവേഷണം നടക്കുന്നത് സാഹിത്യനിപുണന്മാരുടെ രാഷ്ട്രീയ വിശ്വാസങ്ങളിലാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റും റഷ്യയുടെ പിതാവുമായ ലെനിന്‍ ബ്രിട്ടീഷ്‌കാരനായ കാറല്‍ മാര്‍ക്‌സ്, ഒപ്പം പുഷ്‌കിന്‍, ദുര്‍ഗ്ഗനെവ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചാണ് വളര്‍ന്നത്. മോസ്‌കോയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തില്‍ 15 വയസ്സുള്ള ലെനിനും പങ്കെടുത്തു. ആ രാത്രി ലെനിനെ സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അറസ്റ്റു ചെയ്തു തുറുങ്കിലടച്ചു. ഇതിനെതിരെ ടോള്‍സ്റ്റോയ് രംഗത്ത് വന്നു.

ഇന്ന് കേരളത്തില്‍ കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് തൊഴിലില്ല. തൊഴിലുള്ളത് ചോദ്യപേപ്പര്‍ അടിച്ചുമാറ്റി പരീക്ഷ എഴുതിയവനും, കൊടിപിടിച്ചവനും ബസ്സിന് കല്ലെറിഞ്ഞവനുമാണ്.

ഈ കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ടല്ലോ. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരിപ്പുണ്ടല്ലോ. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ ദീനരോദനങ്ങള്‍ കേള്‍ക്കുന്നില്ലേ? എന്താണ് ഈ സാമൂഹ്യ നീതിക്കെതിരെ അവരുടെ മദ്ധ്യത്തിലേക്ക് ഇറങ്ങി വരാത്തത്?

ചില പ്രസാധകരില്‍ അന്തര്‍ലീനമായികിടക്കുന്ന കാല്‍പ്പനിക സ്വപ്‌നങ്ങള്‍ പൂവണിയുന്നത് മറ്റാരുമറിയാറില്ല. നമ്മുടെ റാങ്ക് ലിസ്റ്റ് പരീക്ഷ പോലെ അവാര്‍ഡിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍ സൂക്ഷ്മവും മൂര്‍ത്തവുമായ യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതല്ലെങ്കില്‍ ചക്കരയില്‍ പറ്റിയ ഈച്ചപോലെ രാഷ്ട്രീയ ചക്കര പുസ്തകങ്ങളില്‍ പറ്റിപിടിച്ചിരിക്കും. ഇതിനൊക്കെ ഓശാന പാടാന്‍ കുറെ മാധ്യമങ്ങളുമുണ്ട്.

ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ എഴുത്തുകാരായി രംഗപ്രവേശം നടത്തുന്നവര്‍ ധാരാളമാണ്. അതിനുള്ള എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാല്‍ 1990- 95 മുതല്‍ നടത്തിയിട്ടുള്ള പുരസ്‌കാര, പദവി പട്ടികകള്‍ ഒരു കമ്മീഷനെവെച്ചു് പരിശോധിച്ചാല്‍ മതി. സാഹിത്യ രംഗം ഇവര്‍ എത്രമാത്രം മലീമസമാക്കിയെന്നും കോപ്പിയടിച്ചു റാങ്ക് ലിസ്റ്റില്‍പ്പെട്ടതുപോലെ എത്ര പേര്‍ സാഹിത്യരംഗത്തു വന്നുവെന്നും മനസ്സിലാകും.

ജന്മി നാടുവാഴി ഭരണം പേര് മാറി അധികാരമുതലാളിമാരുടെ ഏകാധിപത്യ ജനാധിപത്യമായിരിക്കുന്നു. വോട്ടുപെട്ടി നിറക്കാന്‍ ജാതിമതങ്ങളെ കുട്ടുപിടിച്ചു് ജനങ്ങളെ വിഭജിച്ചുനിര്‍ത്തി ചുഷണം ചെയ്യുന്ന നിലയിലേക്ക് മാത്രമല്ല അവരെ വര്‍ഗ്ഗ സമരത്തിന് പ്രേരിപ്പിക്കുന്നു. മലയാളിയുടെ സമ്പന്നമായ സാംസ്‌കാരിക മുഖത്താണ് ഈ കൂട്ടര്‍ കരിവാരിത്തേച്ചിരിക്കുന്നത്.

സര്‍ഗ്ഗധനരായ എഴുത്തുകാര്‍ ഒരിക്കലും ഭീരുക്കളല്ല. ഒരിക്കല്‍ പൊന്‍കുന്നംവര്‍ക്കിയോട് ചോദിച്ചു. 'മതമേധാവികളെ നിങ്ങള്‍ കരിവാരി തേക്കുന്നുവെന്ന പരാതിയുണ്ട്'. 'ഹേയ് അത് ഞാന്‍ തേച്ചതല്ല. അത് അവരിലുള്ളതാണ്'എന്നായിരുന്നു വര്‍ക്കിയുടെ ധീരമായ മറുപടി. ഇന്നുള്ള എത്രപേര്‍ക്ക് അതിന് കഴിയുന്നു?

സത്യം പറയുന്നവരെ അസഹിഷ്ണതയോടെ കാണുകയും സൈബര്‍ ഗുണ്ടകളെ ഇറക്കിവിട്ട് വ്യക്തിഹത്യ നടത്തിയാല്‍ ഉരുകിയൊലിച്ചുപോകുന്നവരല്ല ശക്തരായ സര്‍ഗ്ഗ പ്രതിഭകള്‍. വഞ്ചനയും പിന്‍വാതില്‍ നിയമനങ്ങളും സാമൂഹ്യവ്യവസ്ഥിയുടെ സമത്വം തകര്‍ക്കുന്നതാണ്.

ഉദ്യോഗാര്‍ത്ഥികളോട് പ്രതികാരം ചെയ്യുന്നതുപോലെ പ്രതിഭാധനരായ എഴുത്തുകാരെ പുരസ്‌കാരങ്ങളില്‍ നിന്ന്‌പോലും ഒഴിവാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. സാഹിത്യ സാംസ്‌കാരിക രംഗം ജീര്‍ണ്ണതയുടെ പടവുകള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായി. ചോദിക്കേണ്ടവര്‍ ചോദിക്കുന്നില്ല. അവരെല്ലാം മൗനികളാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കോട്ടയ്ക്കുള്ളില്‍ പാര്‍ക്കുന്നവര്‍ മാത്രം പുരസ്‌കാരങ്ങളും പദവികളും വാങ്ങിയാല്‍ മതിയോ?

പ്രവാസികളോട് കാട്ടുന്ന ചിറ്റമ്മ നയം എന്തുകൊണ്ട് പ്രവാസി എഴുത്തുകാരോട് കാട്ടുന്നു? അവര്‍ അര്‍ഹിക്കുന്ന പദവികള്‍, പുരസ്‌കാരങ്ങള്‍ നല്‍കുന്നില്ല? മലയാള ഭാഷക്ക് എന്ത് പാര്‍ട്ടി? എന്ത് മതം?

ഒരു പാര്‍ട്ടിയിലുമില്ലാതെ പതിറ്റാണ്ടുകളായി സാഹിത്യ സേവനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ, കവികളുടെ ഹ്യദയ നൊമ്പരങ്ങള്‍ എന്തുകൊണ്ട് കാണുന്നില്ല? അവരുടെ ബലഹീനത, പോരായ്മ പാര്‍ട്ടി മെമ്പര്‍ ആകാത്തതാണോ? ഈ വക്രതയുടെ സൗന്ദര്യം എന്നാണ് അവസാനിക്കുക? എന്താണ് ഈ നാട്ടിലെ പ്രബുദ്ധരെന് വിശേഷിപ്പിക്കപ്പെട്ടവർ പോലുംഈ അനീതിക്കെതിരെ പ്രതികരിക്കാത്തത്?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (5 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (8 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (8 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends