Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അത് ഓക്കേ... പക്ഷെ ഇനി മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ്ങാമെന്ന് വച്ചാല്‍, വരവേല്‍പ്, മിഥുനം എന്നീ സിനിമകള്‍ ഓര്‍ക്കണം...നേതാക്കന്മാര്‍ ,നോക്കുകൂലി അങ്ങനെ കലാപരിപാടികള്‍ ഏറെ.

18 FEBRUARY 2021 01:58 PM IST
മലയാളി വാര്‍ത്ത

 തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ്ങാമെന്ന് വച്ചാല്‍ വരവേല്‍പ് മിഥുനം എന്നീ സിനിമകള്‍ ഓര്‍ക്കണം.  നേതാക്കന്മാര്‍ നോക്കുകൊല്ലി അങ്ങനെ ചില്ലറ കലാപരിപാടികള്‍ വേറെ.

ഒരു ഉദാഹരണം പറയാം മലയാളം എഴുത്തുകാരിലെ നക്‌സല്‍ എന്നു വിളിക്കാവുന്ന എം.പി. നാരായണപിള്ള വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ലേഖനത്തില്‍ വിവരിക്കുന്ന ഒരു സംഭവകഥയുണ്ട്. എഞ്ചിനീയറിങ് ബിരുദം നേടിയ ഫിലിപ്പോസ് എന്ന ചെറുപ്പക്കാരന്‍ വേറെയാരുടെയെങ്കിലും കീഴില്‍ തൊഴില്‍ തേടുന്നതിനു പകരം കൂട്ടുകാരനുമൊത്ത് സ്വയം ഒരു സംരംഭം തുടങ്ങുന്നു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സ് സംയോജിപ്പിച്ച് വലിയ കമ്പനികള്‍ക്ക് കൈമാറുന്ന പരിപാടിയിലാണ് ഈ ചെറുപ്പക്കാര്‍ കൈവെച്ചത്.

പക്ഷേ, ഫാക്ടറി തുറന്ന് നാലാം നാള്‍ പണിമുടക്കുണ്ടായി. പണിമുടക്കിയവര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചപ്പോള്‍ ഫിലിപ്പോസ് രോഷാകുലനായെങ്കിലും നിരാശനായില്ല. ഒരു ഫാക്ടറിക്ക് പകരം നൂറുകണക്കിന് ഫാക്ടറികള്‍ തുറക്കാനാണ് ഫിലിപ്പോസ് തീരുമാനിച്ചത്. സംഗതി വളരെ സിമ്പിളായിരുന്നു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകളുടെ സംയോജനം ഫിലിപ്പോസ് നൂറുകണക്കിന് വീടുകളിലേക്ക് മാറ്റി. ഓരോ വീടും ഓരോ യൂണിറ്റായി. ഒരു മുതലാളിക്ക് പകരം നൂറുകണക്കിന് മുതലാളിമാര്‍ ഉടലെടുക്കുന്ന പ്രക്രിയ.

സര്‍ഗ്ഗാത്മകതയെന്നു പറഞ്ഞാല്‍ ഇതാണെന്നാണ് നാരായണപിള്ള പറഞ്ഞത്. സക്കറിയ ഒരു കഥയെഴുതുന്നതുപോലെയോ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമ പിടിക്കുന്നതു പോലെയോ ഉള്ള പ്രക്രിയ. നമ്മുടെ വി ഗാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയൊക്കെ പിന്നീട് സമര്‍ത്ഥമായി നടപ്പാക്കിയിട്ടുള്ള കലാപരിപാടി.

ഈ സര്‍ഗ്ഗാത്മകതയാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവേണ്ടത്. ചാലക്കുടിയിലെ പേരാമ്പ്രയില്‍ അപ്പോളൊ എന്ന ടയര്‍ കമ്പനി തുടങ്ങി വന്‍വിജയമാക്കിയ ഓങ്കാര്‍ കണ്‍വാര്‍ എന്ന പഞ്ചാബിയുടെ സര്‍ഗ്ഗാത്മകത. സാക്ഷാല്‍ മാമ്മന്‍ മാപ്പിള തമിഴകത്തു പോയി ടയര്‍ കമ്പനി തുടങ്ങിയപ്പോഴാണ് കേരളത്തില്‍ ഈ നേട്ടം കണ്‍വാര്‍ കൊയ്തതെന്ന് മറക്കരുത്.

പറഞ്ഞുവന്നത് സര്‍ഗ്ഗാത്മകതയെക്കുറിച്ചാണ്. കേരളത്തില്‍ ഇപ്പോള്‍ കത്തിക്കൊണ്ടിരിക്കുന്ന വിവാദമായ പിന്‍വാതില്‍ നിയമനങ്ങളുടെ മുഖ്യകാരണം നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവനയില്ലായ്മയാണ്. നാട്ടിലൊരു തൊഴില്‍, അതും സര്‍ക്കാര്‍ ജോലി കിട്ടുകയെന്നത് ഈ ആഗോള ഗ്രാമകാലത്തും ചെറുപ്പക്കാരുടെ സ്വപ്നമാണ്.

ഒരു നിവൃത്തിയുണ്ടെങ്കില്‍ ജനിച്ചു വളര്‍ന്ന നാടു വിട്ട് അന്യദേശങ്ങളിലേക്ക് പോകാന്‍ ഒരാള്‍ക്കും താല്‍പര്യമുണ്ടാവില്ല. സര്‍ക്കാര്‍ ജോലിയെന്നു പറഞ്ഞാല്‍ ഈ നാട്ടിലെ സകല ജനത്തിനും അവകാശപ്പെട്ടതാണ്. സമൂഹം പക്ഷേ, സങ്കീര്‍ണ്ണമാണ്. പല തട്ടുകളിലും പല തലങ്ങളിലുമായി ജീവിക്കുന്നവരുടെ കൂട്ടം. ഇതില്‍ പ്രത്യക്ഷത്തില്‍ അടിത്തട്ടില്‍ കിടക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാനാണ് സംവരണം കൊണ്ടു വന്നത്.

പിന്‍വാതില്‍ നിയമനം സംവരണം പോലെയാണെന്ന് സമര്‍ത്ഥിക്കാന്‍ ഇടതു മുന്നണിയിലെ ബുദ്ധിജീവികള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം മദര്‍ തെരേസ ആതുരാലയങ്ങള്‍ തുടങ്ങുന്നതു പോലെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.

പത്തും പതിനഞ്ചും കൊല്ലമായി താല്‍ക്കാലികമായി ജോലി ചെയ്യുന്നവരോട് ഇടതു സര്‍ക്കാര്‍ ദയ കാട്ടിയില്ലെങ്കില്‍ പിന്നെയാരു കാട്ടുമെന്നാണ് ചോദ്യം. ഈ ചോദ്യത്തിന് ജസ്റ്റിസ് വൈ.കെ. സബര്‍വാളിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്.

താല്‍ക്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഉമാദേവിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസില്‍ 2006ല്‍ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത് ഇതാണ്. നിയമപരമായ അവകാശമില്ലെങ്കില്‍ ഒരു താല്‍ക്കാലിക തസ്തികയും സ്ഥിരപ്പെടുത്താനാവില്ല.

കാരുണ്യവും ദയയുമല്ല സ്ഥിരം നിയമനങ്ങളുടെ മാനദണ്ഡം. അതായത് കൂടുതല്‍ പിടിയുള്ളവര്‍ക്ക് നിയമനം കിട്ടുന്നു. സര്‍ക്കാര്‍ ജോലിയുടെ മുഖ്യമാനദണ്ഡം പിടിപാടും സ്വാധീനവുമാണെന്നു വരുന്നത് നീതിയുടെ നിഷേധവും ലംഘനവുമാണ്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരവാകാശ രേഖകള്‍ പ്രകാരം നമ്മുടെ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നവരില്‍ പലരും ഈ മാനദണ്ഡത്തിനു പുറത്ത് കയറിപ്പറ്റിയവരാണ്. എന്നിട്ടും നാടുനീളെ നടന്ന് ധര്‍മ്മത്തെക്കുറിച്ചും സാമൂഹ്യനീതിയെക്കുറിച്ചും പ്രസംഗിക്കാന്‍ ഈ വാദ്ധ്യാര്‍മാര്‍ക്ക് ഒരുളുപ്പുമില്ലെന്നത് നമ്മള്‍ ഇന്നെത്തി നില്‍ക്കുന്ന ധാര്‍മ്മിക പാപ്പരത്തത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

പി.എസ്.സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമൊക്കെ നോക്കുകുത്തിയാവുന്ന ഇടപാടാണ് പിന്‍വാതില്‍ നിയമനം. സര്‍ക്കാര്‍ ചെലവില്‍, അതായത് പൊതുജനത്തിന്റെ കാശുപയോഗിച്ച് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ജോലി കൊടുക്കുന്ന ഈ പരിപാടി ഒരു ജനാധിപത്യ സമൂഹത്തിനും അംഗികരിക്കാനാവില്ല.

അനുയായികളെ പിടിച്ചു നിര്‍ത്താന്‍ തൊഴില്‍ കൊടുക്കണമെന്നുണ്ടെങ്കില്‍ സി.പി.എം. ചെയ്യേണ്ടത് സ്വയം സംരംഭങ്ങള്‍ തുടങ്ങുക എന്നാണ്. ഇവിടെയാണ് നമ്മള്‍ ആദ്യം പറഞ്ഞ ഫിലിപ്പോസിന്റെയും കൊച്ചൗസേപ്പിന്റെയും ഓങ്കാര്‍ കണ്‍വാറിന്റെയും സര്‍ഗ്ഗാത്മകതയിലേക്ക് സി.പി.എം. പോലുള്ള പാര്‍ട്ടികള്‍ ഉണരേണ്ടത്.സഖാക്കള്‍ ജോലിക്ക് കയറേണ്ടത് മുന്‍വാതിലിലൂടെ തന്നെയവാണം.

നിവൃത്തികേടുകൊണ്ട് മോഷണം നടത്തുന്നതു പോലെയല്ല പിന്‍വാതിലിലൂടെ നിയമനം നേടുന്നത്. നാലാളറിഞ്ഞാല്‍ മാനം പോകുന്ന കേസാണ്. വിവരാവകാശ നിയമങ്ങള്‍ തുറന്നു കാട്ടുന്ന നമ്മുടെ അദ്ധ്യാപകര്‍ക്ക് എങ്ങിനെയാണ് തല ഉയര്‍ത്തിപ്പിടിച്ച് പിള്ളേര്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കാനാവുക. ഒന്നു മനസ്സിരുത്തിയാല്‍ കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ തൊഴില്‍ ദാതാവാന്‍ സി.പി.എമ്മിനു കഴിയും.

അതിനാദ്യം വേണ്ടത് പാര്‍ട്ടിയുടെ അമരത്ത് വിവരവും ഭാവനയുമുള്ളവരെ കൊണ്ടുവരികയെന്നതാണ്. സി.പി.എം. മാത്രമല്ല, കോണ്‍ഗ്രസും ബി.ജെ.പിയും ഈ വഴിക്കാണ് നീങ്ങേണ്ടത്. അല്ലാതെ, പൊതുജനത്തിന്റെ മെക്കിട്ടുകയറി അവരുടെ സ്വപ്നങ്ങളില്‍ മണ്ണു വാരിയിട്ടല്ല വേണ്ടപ്പെട്ടവര്‍ക്ക് പണി തരപ്പെടുത്തിക്കൊടുക്കേണ്ടത്.

ഇതോടൊപ്പം തന്നെ കാലിത്തൊഴുത്തിന് സമാനമായ അവസ്ഥയിലെത്തിയിട്ടുള്ള പി.എസ്.സി. പോലുള്ള സ്ഥാപനങ്ങള്‍ വൃത്തിയാക്കാനും പാര്‍ട്ടികള്‍ക്കാവണം. നിയമനത്തിലുള്ള സുതാര്യതയാവട്ടെ ഇക്കുറി നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയിലെ മുഖ്യ അജണ്ട. ആയിരക്കണക്കിന് ചെറുപ്പക്കരുടെ കണ്ണീരില്‍ കുതിര്‍ന്ന ഭരണകൂടങ്ങളാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (4 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (4 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (4 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (4 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (4 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (4 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (4 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (5 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (6 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (6 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (6 hours ago)

Malayali Vartha Recommends