Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ഇനി എന്തെല്ലാം കാണണം... മെട്രോമാന്‍ ഇ ശ്രീധരനെ ഏറ്റവുമധികം പുകഴ്ത്തിയത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്; കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് പാലാരിവട്ടം പാലം കൂടി നല്‍കിയത് മുഖ്യമന്ത്രി; അഞ്ച് പൈസ ചെലവില്ലാതെ പാലം പുതുക്കി പണിയുന്ന ശ്രീധരനെ മുഖ്യമന്ത്രി പുകഴ്ത്തി; വലിയ ഇമേജുമായി ശ്രീധരന്‍ ബിജെപിയില്‍

19 FEBRUARY 2021 09:02 AM IST
മലയാളി വാര്‍ത്ത

സഖാക്കള്‍ക്ക് ഇതിലും വലിയ പണി കിട്ടാനില്ല. പാലാരിവട്ടം പാലം ഇ ശ്രീധരനെ പുകഴ്ത്തി ഏല്‍പ്പിക്കുമ്പോള്‍ ഇത്രയും വലിയ പണി മനസില്‍ പോലും ചിന്തിച്ചില്ല. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരന് പാലാരിവട്ടം പാലം കൂടി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

അഞ്ച് പൈസ അധിക ചെലവില്ലാതെ നേരത്തെയുള്ള ലാഭത്തില്‍ നിന്നാണ് പാലാരിവട്ടം പാലം ഇബ്രാഹിം കുഞ്ഞിനേപ്പോലും അമ്പരപ്പിച്ച് പുതുക്കി പണിയുന്നത്. പത്ര സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി ശ്രീധരനെ പുകഴ്ത്തിയത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. എന്നാല്‍ ശ്രീധരന്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത വന്നതോടെ സഖാക്കളാകെ ഞെട്ടിയിരിക്കുകയാണ്.

 


ബിജെപി മറ്റ് പാര്‍ട്ടികളെപ്പോലെയല്ലെന്നും കേരളത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും മെട്രോമാന്‍ ഇ ശ്രീധരന്‍ പറയുന്നത്. കേരളവുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി പദ്ധതികളുണ്ടെന്നും എന്നാല്‍ അതെല്ലാം ഇപ്പോള്‍ തന്നെ ബിജെപിയുടെ പ്രകടനപത്രികയില്‍ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ആദ്യം താന്‍ പാര്‍ട്ടി അംഗത്വമെടുക്കും. തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവരാണ് തീരുമാനമെടുക്കുക. എന്നാല്‍ അക്കാര്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. എന്നും മെട്രോമാന്‍ പറയുന്നു.

കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം അത് സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. താന്‍ 10 വര്‍ഷങ്ങളായി കേരളത്തില്‍ ജീവിക്കുകയാണ്, രാഷ്ട്രീയപരമായി വളരാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അവര്‍ ശ്രദ്ധ നല്‍കുന്നില്ല. അവരെക്കൊണ്ട് ഒന്നും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബിജെപിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നും ഇ ശ്രീധരന്‍ പറഞ്ഞു.

 



കേന്ദ്ര സര്‍ക്കാരുമായി ഇരുമുന്നണികളും നിരന്തരം ഏറ്റുമുട്ടലിലാണെന്നും അത് മൂലമാണ് ഇവിടെ കാര്യമായിട്ടൊന്നും സംഭവിക്കാത്തതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി യോജിച്ച് പോകാന്‍ ബിജെപിക്കാണ് സാധിക്കുക. താന്‍ വരുന്നതോടെ ബിജെപിയുടെ ഇമേജ് തന്നെ മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇന്ത്യയ്ക്കുണ്ടായതില്‍ വച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദിയെന്നും അദ്ദേഹവുമായി ഏറെയടുത്ത് പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഉത്തരവാദിത്തബോധമുള്ളയാള്‍, സത്യസന്ധന്‍ എന്നിങ്ങനെ അറിയപ്പെടുന്ന തനിക്ക് കേരളത്തില്‍ മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്നും അങ്ങനെ നല്ല പേരുള്ള ഒരാള്‍ ബിജെപിയില്‍ ചേരുകയാണെങ്കില്‍ വളരെയധികം ആളുകള്‍ തന്നെ സഹായിക്കുന്നതിനായി വരുമെന്നും അദ്ദേഹം പറയുന്നു. താന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനപിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിവിധ മാദ്ധ്യമങ്ങളോടായി നടത്തിയ പ്രതികരണത്തിലാണ് ഇ ശ്രീധരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 



താന്‍ വരുന്നതോടെ പാര്‍ട്ടിയുടെ ഇമേജ് തന്നെ പൂര്‍ണമായും മാറുമെന്നും നിഷ്പക്ഷനായി നില്‍ക്കുന്നത് കൊണ്ട് ഒന്നും സാധിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇ ശ്രീധരന്റെ കടന്നുവരവ് ബിജെപി ക്യാമ്പില്‍ ഏറെ ആവേശമുണ്ടാക്കിയിട്ടുണ്ട്. എറണാകുളത്തോ തൃശൂരോ ആണ് പാര്‍ട്ടി അദ്ദേഹത്തെ മത്സരിപ്പിക്കുക എന്ന് സൂചനകളുണ്ട്. ഇ ശ്രീധരന്റെ പൊതുസ്വീകാര്യത നഗര മണ്ഡലങ്ങളില്‍ വോട്ടാകുമെന്നും ബിജെപി അനുമാനിക്കുന്നുണ്ട്. ഇ ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് അറിയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends