Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം.... ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടി ഉത്സവം തുടങ്ങും,27 ന് പൊങ്കാല... കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ മാത്രമായിരിക്കും പൊങ്കാല

19 FEBRUARY 2021 07:29 AM IST
മലയാളി വാര്‍ത്ത

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടുകൂടി ഉത്സവം തുടങ്ങും. പച്ചപ്പന്തലില്‍ തോറ്റംപാട്ടും ആരംഭിക്കും. ഇതിന് ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

വൈകിട്ട് 6.30ന് പ്രധാന വേദിയായ അംബാ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ നെടുമുടി വേണു നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. രാത്രി 8ന് ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീതക്കച്ചേരി, 10.30ന് നൃത്താര്‍ച്ചന എന്നിവയുമുണ്ടാകും.

 

 

അംബാലിക ഓഡിറ്റോറിയത്തില്‍ രാവിലെ 5.30ന് ഭജന, വൈകിട്ട് അഞ്ചിന് ചാക്യാര്‍കൂത്ത്, ആറിന് ശാസ്ത്രീയനൃത്തം, ഏഴിന് നങ്ങ്യാര്‍കൂത്ത്, എട്ടിന് ഭക്തിഗാനസുധ, ഒന്‍പതിന് സംഗീതാര്‍ച്ചന എന്നിവയും നടക്കും. അംബാ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ പ്രസാദ് ഊട്ട് ഉണ്ടായിരിക്കും.

27നാണ് പൊങ്കാല. 28ന് രാത്രി കുരുതി തര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പില്‍ മാത്രമായിരിക്കും പൊങ്കാല.

ദര്‍ശനത്തിനായി എത്തുമ്പോള്‍ അകലം പാലിക്കുന്നതിനായി താത്കാലിക ബാരിക്കേഡുകള്‍ സജ്ജമാക്കി . മാസ്‌ക് നിര്‍ബന്ധമാക്കി. കൈകള്‍ വൃത്തിയാക്കുന്നതിനും ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സൗകര്യമുറപ്പാക്കി.

 



പത്ത് വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും ദര്‍ശനത്തിനെത്തരുത്. ദര്‍ശനത്തിനെത്തുന്നവര്‍ മെയിന്‍ ഗേറ്റിലൂടെ പ്രവേശിച്ച് തൊഴുതതിന് ശേഷം കിഴക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ പുറത്തിറങ്ങേണ്ടത്. അധികസമയം കോമ്പൗണ്ടിനുള്ളില്‍ ചെലവഴിക്കരുത്. 190 വോളണ്ടിയര്‍മാരും പൊലീസും ഭക്തരെ നിയന്ത്രിക്കും.

പ്രധാന കവാടത്തിലൂടെ മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളു. കലാപരിപാടികള്‍ നടക്കുന്ന വേദിയില്‍ 200 പേര്‍ക്ക് ഇരിക്കാം. മെഡിക്കല്‍, ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സേവനം ലഭ്യം.

 



വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിക്കുക. ഇന്ന് മുതലുളള ആദ്യഘട്ടത്തില്‍ 500 പൊലീസുകാരെയും 26 മുതലുള്ള രണ്ടാം ഘട്ടത്തില്‍ അധികമായി 1000 പൊലീസുകാരെയുമാണ് വിന്യസിക്കുന്നത്.

നാല് അസിസ്റ്റന്റ് കമ്മിഷണര്‍മാരും 22 ഇന്‍സ്പെക്ടര്‍മാരും നേതൃത്വം നല്‍കും. ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. വൈഭവ് സക്സേനയ്ക്കാണ് ക്രമീകരണങ്ങളുടെ പൂര്‍ണ ചുമതല.




ദര്‍ശനത്തിന് വരുന്നവരുടെ വാഹനങ്ങള്‍ പാടശേരി ഭാഗത്ത് ക്രമീകരിച്ചിട്ടുളള പാര്‍ക്കിംഗ് ഏരിയയില്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ.പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകളും ഡ്രോണ്‍ കാമറ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends