Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്ട് കൈപുസ്തകങ്ങളുടെ പ്രകാശനവും

19 FEBRUARY 2021 08:11 AM IST
മലയാളി വാര്‍ത്ത

അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള ബുക്ക് ലെറ്റ്, നിയമത്തെ ആധാരമാക്കിയുള്ള കൈപുസ്തകം എന്നിവയുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.

5.30 കോടി രൂപ വിനിയോഗിച്ചാണ് സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും സമ്പുഷ്ടകേരളം പദ്ധതി പ്രകാരം രണ്ടു അഡീഷണല്‍ സെറ്റ് യൂണിഫോം സാരി അനുവദിച്ചത്. 33,115 അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും മഷിനീല ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയും, 32,986 അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് 400 രൂപ നിരക്കില്‍ കസവ് ബോര്‍ഡറുള്ള പവര്‍ലൂം കേരള കോട്ടണ്‍ സാരിയും 395 രൂപ നിരക്കിലുള്ള കസവും കടുംപച്ച ബോര്‍ഡറുമുള്ള ഓരോ പവര്‍ലൂം കേരള കോട്ടണ്‍ സാരിയുമാണ് വിതരണം ചെയ്യുന്നത്.

 

 

അങ്കണവാടി വര്‍ക്കറായ അനിതകുമാരിയും ഹെല്‍പ്പറായ ഗീതയും മന്ത്രിയില്‍ നിന്നും യൂണിഫോം സാരികള്‍ സ്വീകരിച്ചു.

പോഷ് ആക്ട് കൈപുസ്തകങ്ങള്‍

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി വനിത ശിശു വികസന ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. തൊഴില്‍ സ്ഥലങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി പത്തോ അതില്‍ കൂടുതല്‍ ജീവനക്കാര്‍ തൊഴിലെടുക്കുന്ന സര്‍ക്കാര്‍, സര്‍ക്കാതിര സ്ഥാപനങ്ങളില്‍ ഈ നിയമത്തില്‍ അനുശാസിക്കും വിധം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതാണ്. പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരാതികള്‍ ജില്ലയിലെ ജില്ലാ കളക്ടര്‍ രൂപീകരിച്ചിട്ടുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. ഇത്തരം കമ്മിറ്റികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഘുവും ലളിതവുവായി വിവരിക്കുന്ന ഒരു ബുക്ക് ലെറ്റ് തയ്യാറാക്കി സര്‍ക്കാര്‍, സര്‍ക്കാരിതിര സ്ഥാപനങ്ങളിലും സംഘടിത, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നത് വളരെയധികം ഉപകാരപ്രദമാകും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരം ഒരു ബുക്ക് ലെറ്റ് തയ്യാറാക്കുന്നതിന് വകുപ്പ് തീരുമാനിച്ചത്. ഇപ്പോള്‍ 1 ലക്ഷം കോപ്പികളാണ് പ്രിന്റ് ചെയ്ത് എല്ലാ ജില്ലകളിലും എത്തിക്കുന്നത്. ഇതിന്റെ സോഫ്റ്റ് കോപ്പി മറ്റു വകുപ്പുകള്‍ക്ക് കൂടി കൈമാറി ഇതേ രീതിയില്‍ ബുക്ക് ലെറ്റുകള്‍ പ്രിന്റ് ചെയ്ത് ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

 

2013ലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം ) നിയമം അനുസരിച്ച് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുവാന്‍ സാധിക്കുന്നതിനും ഈ നിയമം നടപ്പിലാക്കുന്നതിനു വേണ്ടി തൊഴിലാളികള്‍, തൊഴിലുടമകള്‍, ഇന്റേണല്‍ കമ്മറ്റികള്‍, ലോക്കല്‍ കമ്മിറ്റികള്‍ എന്നിവര്‍ക്ക് വായിച്ച് മനസിലാക്കുന്നതിനും വേണ്ടിയാണ് വകുപ്പ് ഈ നിയമത്തെ ആധാരമാക്കി ഒരു കൈപ്പുസ്തകം തയ്യാറാക്കിയത്. ഈ കൈപ്പുസ്തം ഒരു വഴികാട്ടിയായി സമൂഹത്തിലെ ഓരോ പൗരനും ഉപകാരപ്രദമാകും എന്ന ലക്ഷ്യത്തോടെയാണ് തയ്യാറാക്കിയിട്ടുളളത്.ഇനിമുതല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തുന്ന എല്ലാവര്‍ക്കും ഈ പുസ്തകങ്ങള്‍ നല്‍കുന്നതാണ്.

 

സെക്രട്ടറിയേറ്റിലെ ഐ.സി. ചെയര്‍ പേഴ്‌സണും സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ഷീലാറാണി, ഐ.സി. അംഗമായ സതീജ കുമാരി എന്നിവര്‍ കൈപുസ്തകങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. ടി.കെ. ആനന്ദി, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (6 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (6 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (6 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (6 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (7 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (8 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (8 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (8 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (9 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (9 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (9 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (9 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (9 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (9 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (10 hours ago)

Malayali Vartha Recommends