ഇ ശ്രീധരന്‍ നേമത്ത്... ഇ-ശ്രീധരന്‍ വന്നു ശ്രീധരന്മാര്‍ വരട്ടെ ഡയറി രാഷ്ട്രീയക്കാരന്മാരുടെ കാലം കഴിഞ്ഞു

ബി ജെ പി കേരളത്തില്‍ നടത്തിയ ഏറ്റവും സമര്‍ത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം - ശ്രീധരനെ മുന്‍നിര്‍ത്തി ബിജെപി കളിക്കാന്‍ പോകുന്ന കളികളെ ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും അത്ര വില കുറച്ച് കാണേണ്ടതില്ല. അങ്ങനെ കണ്ടാല്‍ അത് കൊടിയ മണ്ടത്തരം ആയിരിക്കും.
ഇനി ആരും സംശയിക്കുന്നത്- ഇ ശ്രീധരന്‍ നിയമസഭയിലേക്ക് മത്സരിക്കുമോ എന്നാണ് ? അത് ബി ജെ പി തീരുമാനിക്കേണ്ട കാര്യം എന്നാവും എല്ലാവരും പറയുന്നത് - എന്നാല്‍ നമ്മള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് - ശ്രീധരനെ നേമത്ത് മത്സരിപ്പിക്കും. ബി ജെ പിയുടെ സുരക്ഷിതമണ്ഡലം - അത് ബി ജെ പി യെ സംബന്ധിച്ചിടത്തോളമാണ് സുരക്ഷിതം - ശ്രീധരന് സാക്ഷര കേരളം
മുഴുവന്‍ സുരക്ഷിതമാണ്.ശ്രീധരനെ നേമത്ത് നിര്‍ത്തി മത്സരിപ്പിക്കും -സുരേന്ദ്രന്‍ - നേമത്ത് കുറെക്കാലമായി നമ്മള്‍ പറയുന്ന കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ കൊണ്ടുവന്ന് ഒരിക്കല്‍ കൂടി തോല്പ്പിക്കും.- ഇതാണ് സംഭവിക്കാന്‍ പോകുന്നത് '
ജനാധിപത്യത്തില്‍ അധികാരത്തിന്റെ അവസാന വാക്ക് ജനങ്ങളാണെങ്കിലും അത് അനുഭവിക്കുന്നതും ആസ്വദിക്കുന്നതും രാഷ്ട്രീയക്കാരാണ്. എന്നാല്‍ അത്തരത്തിലുള്ള അനുഭവത്തിനും ആസ്വാദനത്തിനും കൂട്ടുനില്‍ക്കുന്ന ആളല്ല ശ്രീധരന്‍.ജനാധിപത്യത്തില്‍ കൂടിയാണ് പലരും ഏകാധിപതികളാകുന്നത്.ആ പാളത്തില്‍ കൂടി പോകുന്ന ജനാധിപത്യവിശ്വാസി അല്ല ഇ-ശ്രീധരന്.
https://www.facebook.com/Malayalivartha























