മാവേലിക്കരയിൽ മാല മോഷ്ട്ടാക്കളുടെ എണ്ണം കൂടുന്നു; രണ്ടിടങ്ങളിൽ ബൈക്കിലെത്തിയവർ വീട്ടമ്മമാരെ ആക്രമിച്ച് മാല അപഹരിച്ചു

മാവേലിക്കരയിൽ ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘങ്ങൾ വ്യാപകം. കഴിഞ്ഞ ദിവസം രണ്ടിടങ്ങളില്‍ ബൈക്കിലെത്തിയവര്‍ വീട്ടമ്മമാരെ ആക്രമിച്ച് മാല അപഹരിചെടുത്തു. കണ്ടിയൂര്‍ തോപ്പില്‍ ചന്ദ്രന്റെ ഭാര്യ രമണിയുടെ (60) രണ്ടര പവന്റെ മാലയും മറ്റം വടക്ക് മണ്ണടിക്കാവില്‍ വേലുക്കുട്ടി കുറുപ്പിന്റെ ഭാര്യ അംഗന്‍വാടി ഹെല്പറായ ശാരദാമ്മയുടെ (62) ഒന്നേകാല്‍ പവന്റെ മാലയുമാണ് മോഷ്ടിച്ചത്.
ബൈക്കിൽ എത്തുന്ന സംഘം വഴി ചോദിക്കാനെന്ന വ്യാജേനയാണ് മാല പൊട്ടിച്ചെടുക്കുന്നത്. ഹരിപ്പാട്ട് ബന്ധുവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നുപോയ ശാരദാമ്മയെ മറ്റം വടക്ക് ആല്‍ത്തറമൂടിന് സമീപം ആക്രമിച്ചാണ് മാല കവര്‍ന്നത്. ബൈക്കിന് പിന്നിലിരുന്ന ആൾ ശാരദയെ ആക്രമിച്ചതിനുശേഷം പിടിച്ചു തള്ളുകയായിരുന്നു. കണ്ടിയൂര്‍ ചന്ത-കളരി കോളനി റോഡിലൂടെ നടന്നുപോകുകയായിരുന്ന രമണിയുടെ പിന്നാലെ ഹെല്‍മറ്റ് വെക്കാതെ ബൈക്കിലെത്തിയയാള്‍ വലത് തോളിലടിച്ചശേഷം മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. രണ്ട് സംഭവങ്ങൾക്കെതിരെയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha























