വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് കോവിഡ്; വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ മടക്കിയയച്ചു, ഡല്‍ഹിയില്‍ നിന്നും യുകെയിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തത്

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാരനെ മടക്കിയയച്ചു. ഏറ്റുമാനൂര്‍ സ്വദേശിയാണ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ രോഗബാധ കണ്ടെത്തിയത്.
അതേസമയം വെള്ളിയാഴ്ച രാത്രി 8.30ന് ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ഇയാള്‍ക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ നിന്നും യുകെയിലേക്കും ഇദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി അധികൃതർ വ്യക്തമാക്കി.
എന്നാൽ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കോവിഡ് പരിശോധനാ ഫലം അധികൃതര്‍ ചോദിച്ചെങ്കിലും യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനത്താവളത്തിനുള്ളില്‍ അധികൃതര്‍ പരിശോധന നടത്തുകയാണ് ചെയ്തത്. ഇതിനുപിന്നാലെയാണ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha
























