ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ല, യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തി നടന്‍ ധര്‍മജന്‍

പി എസ് സി റാങ്ക് ജേതാക്കളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്ന് നടന്‍ ധര്‍മജന്‍. പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെയും ഉദ്യോഗാര്‍ത്ഥികളുടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്തി വരുന്ന നിരാഹാര സമരപ്പന്തലില്‍ എത്തിയാണ് ധര്‍മജന്റെ പ്രസ്താവന. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായാണ് നടന്‍ ധര്‍മജന്‍ യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍ എത്തിയത്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം 26 ദിവസത്തെ സമരത്തിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ പ്രതിനിധിയായി ആഭ്യന്തര സെക്രട്ടറിയും എ ഡി ജി പി മനോജ് എബ്രഹാമുമാവും ചര്‍ച്ചയില്‍ പങ്കെടുക്കുക. എല്‍ ജി എസ്, സി പി ഒ ഉദ്യോഗാര്‍ത്ഥികളുമായാണ് ഇന്ന് ചര്‍ച്ച നടത്താനിരിക്കുന്നത്.
https://www.facebook.com/Malayalivartha























