ഇന്ധന നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, അതില്‍ കുറച്ച് വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ സുരേന്ദ്രന്‍

ഇന്ധന വിലവര്‍ദ്ധനവില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ആക്ഷേപവുമായി കെ സുരേന്ദ്രന്‍. ഇന്ധന നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് വീതിച്ചു കൊടുക്കുന്നത്. അതില്‍ കുറച്ച് വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 14-15 ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങളുടെ നികുതി ഓഹരി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്ര നികുതി 17 രൂപയാണ്. മനസ്സാക്ഷി എന്നൊന്ന് ഉണ്ടെങ്കില്‍ പിണറായി സര്‍ക്കാര്‍ നികുതി ഒഴിവാക്കി പത്ത് രൂപ കുറയ്ക്കാന്‍ തയ്യാറാവണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി സംഘടിപ്പിക്കുന്ന വിജയയാത്ര നാളെ കാസര്‍ഗോട് നിന്നും ആരംഭിക്കാനിരിക്കയാണ് ജാഥാ ക്യാപ്റ്റനായ കെ സുരേന്ദ്രന്റെ പ്രസ്താവന.
അതേ സമയം തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതം ഇന്ന് വര്‍ദ്ധിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 69 പൈസയും ഡീസലിന് 87 രൂപ 22 പൈസയുമാണ്. ഇന്ധനവില വര്‍ദ്ധനവില്‍ ലോറി ഉടമകളും സമരത്തിലേക്ക് കടക്കാനിരിക്കെ അവശ്യസാധനങ്ങളുടെ വിലയും വര്‍ദ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























