ഏഴ് നേതാക്കള്‍ വേദിയില്‍, സദസ്സില്‍ ഒരാള്‍, സംഭവം കേരളത്തില്‍ പോലുമല്ല, പരിഹാസവുമായി ശശി തരൂര്‍

ഏഴ് നേതാക്കള്‍ വേദിയിലും ഒരു പ്രവര്‍ത്തകന്‍ സദസ്സിലും, ബി ജെ പി യുടെ പൊതുപരിപാടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ശശി തരൂര്‍ എം പി. ഒഴിഞ്ഞ കസേരകള്‍ക്ക് മുന്‍പില്‍ നിറഞ്ഞ വേദിയില്‍ നടക്കുന്ന ബി ജെ പി യുടെ പൊതു പരിപാടിയുടെ ചിത്രമാണ് പരിഹാസം നിറഞ്ഞ കുറിപ്പുമായി ശശി തരൂര്‍ തന്റെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ബി ജെ പി തീര്‍ന്നു എന്ന ഹാഷ് ടാഗും ട്വീറ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ പോലുമല്ലാത്ത പരിപാടിയല്ല ഇതെന്നും ശശി തരൂര്‍ ട്വീറ്റില്‍ സൂചിപ്പിക്കുന്നു.
അതേ സമയം ചിത്രത്തിലെ പരിപാടി എപ്പോള്‍ എവിടെ നടക്കുന്നു എന്ന് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടല്ല. ചിത്രം ഫോട്ടോഷോപ്പ് ആണോ എന്ന സംശയവും കമന്റില്‍ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ട്വിറ്ററില്‍ ചര്‍ച്ചയായ ശശി തരൂരിന്റെ ട്വീറ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























