ഭരണസിരാകേന്ദ്രങ്ങളിലുള്പ്പെടെ പ്രമുഖരുമായി ഫൈസല്‍ ഫരീദിന് ബന്ധം; ഇന്ത്യയിലെത്തിക്കാന്‍ നിയമപരമായ തടസങ്ങള്‍ നിലനില്ക്കുന്നു;വിശദീകരണമായി എൻഐഎ
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ദുബായിലുള്ള മുഖ്യപ്രതി ഫൈസല്‍ ഫരീദിന് ഉന്നത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്ത് വരികയാണ്. ഭരണസിരാകേന്ദ്രങ്ങളിലുള്പ്പെടെ പ്രമുഖരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് എന്‍ഐഎ അന്വേഷണ സംഘം വ്യക്തമാക്കുന്നത് . ദുബായിലെ ജയിലിലാണെന്നായിരുന്നു എന്‍ഐഎയുടെ നിഗമനം . പക്ഷേ ഇക്കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്ക്കുന്നു. ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടന്നിരുന്നതെന്നും ഫൈസല്‍ ഒളിവിലാണെന്നുമാണ് എന്‍ഐഎ ഇപ്പോള്‍ പറയുന്നത് .
ഉന്നതബന്ധം ഫൈസലിന് സംരക്ഷണം ഒരുക്കുന്നതായാണ് എന്‍ഐഎ കരുതുന്നത്. ദുബായിലെ തുറമുഖങ്ങളില്‍ ഫൈസലുമായി അടുപ്പമുള്ള ഒട്ടേറെ പ്രമുഖര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദ ബന്ധം തെളിയിക്കണമെങ്കില്‍ മുഖ്യ സൂത്രധാരന്‍ ഫൈസല്‍ ഫരീദ് അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കണം. ഒപ്പം യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുകയും വേണം.ഫൈസല്‍ ഫരീദിലൂടെ തീവ്രവാദ ബന്ധത്തിന് തെളിവ് കണ്ടെത്തിയാല്‍ എന്‍ഐഎക്ക് മുകളിലുള്ള ആക്ഷേപം തീര്‍ക്കാനാവുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
https://www.facebook.com/Malayalivartha