ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ല; മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്
സിപിഐയില്‍ മൂന്നു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന് ആവര്‍ത്തിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനപ്രീതിയുടെ പേരില്‍ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും വ്യക്തമാക്കി. നേരത്തെ മന്ത്രി വി.എസ്. സുനില്‍കുമാറിന് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
എന്നാല്‍ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് കാനം ആവര്‍ത്തിക്കുന്നതിലൂടെ സുനില്‍കുമാര്‍ മത്സരരംഗത്തുണ്ടാകില്ലെന്നും ഏകദേശം വ്യക്തമാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറെന്നും കാനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha