Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

തലയ്ക്കും കഴുത്തിനും വെട്ടേറ്റ പാടുകൾ, ചോരയില്‍ കുളിച്ച് മൃതദേഹം, ആ ചോരപ്പാടുകൾ നിർണ്ണായകം, പോലീസ് നായയുടെ ഓട്ടം അവസാനിച്ചത്! പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ വെട്ടേറ്റ് മരിച്ചതിൽ ദുരൂഹതയേറുന്നു

28 FEBRUARY 2021 02:49 PM IST
മലയാളി വാര്‍ത്ത

ഇലന്തൂര്‍ കിഴക്കേഭാഗത്ത് എബ്രഹാം ഇട്ടിയുടെ കൊലപാതകിയിലേക്കെത്താന്‍ പോലീസിന് അധികം വിയര്‍ക്കേണ്ടിവരില്ലെന്ന് സൂചന. വീട്ടില്‍നിന്ന് കിട്ടിയ പ്രാഥമിക തെളിവുകള്‍ അന്വേഷണത്തെ സഹായിക്കും....

കഴിഞ്ഞ ദിവസമായിരുന്നു ഇലന്തൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ വീടിനുള്ളില്‍ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലന്തൂര്‍ കിഴക്കേഭാഗത്ത് കൊച്ചു മോൻ എന്നറിയപ്പെടുന്ന കെ.എബ്രഹാം ഇട്ടി ആണ് മരിച്ചത്. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.വ്യാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ, മക്കൾ എന്നിവരുമായി ഒന്നര വർഷമായി പിണക്കത്തിലായിരുന്നു. ഒറ്റക്ക് സ്വന്തം വീട്ടിലായിരുന്നു താമസം.


തൊട്ടടുത്ത് കിണര്‍ പണിക്കായി ഉപയോഗിക്കുന്ന മോട്ടോര്‍ എബ്രഹാമിന്റെ വീട്ടിലാണ് വെയ്ക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഇത് എടുക്കാനെത്തിയ തൊഴിലാളി, എബ്രഹാമിനെ അന്വേഷിച്ചെങ്കിലും കണ്ടില്ല. വീടിന് പുറത്തേക്കുള്ള ബള്‍ബുകള്‍ ഓഫ് ചെയ്യാഞ്ഞത് സംശയത്തിനിടയാക്കി. സമീപത്ത് റേഷന്‍ കട നടത്തുന്ന മുന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ എം.ബി.സത്യനെ വിവരമറിയിച്ചു.
മുന്നിലത്തെ വാതില്‍ ചാരിയ നിലയിലായിരുന്നു. എബ്രഹാം ഉപയോഗിക്കുന്ന മുറി പൂട്ടിക്കിടന്നു. വീടിനുള്ളില്‍ പലയിടത്തും ചോരപ്പാടുകള്‍ കണ്ടു. ജനലിലൂടെ നോക്കുമ്പോഴാണ് അടുക്കളഭാഗത്ത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. തലയ്ക്കും കഴുത്തിനു വെട്ടേറ്റ പാടുണ്ട്. അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. മുറിയിൽ നിന്നും മാരാകായുധങ്ങൾ കണ്ടെത്തി. ഇതുതന്നെയാണോ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

മുറികളിലെ ചോരപ്പാടുകളാണ് ഏറെ നിര്‍ണായകമായിരിക്കുന്നത് . മൃതദേഹം കിടന്ന അടുക്കള മുതല്‍ സിറ്റൗട്ടില്‍ വരെ പലയിടത്തായി ചോരപ്പാടുകളുണ്ട്. ഇതില്‍ ഒന്നുരണ്ടിടത്ത് കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. കൂടാതെ മൃതദേഹത്തിനരികില്‍നിന്ന് കിട്ടിയ വെട്ടുകത്തിയും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ പിത്തളപ്പിടി ഊരിമാറിയ നിലയിലാണ്. മുറ്റത്ത് കിടന്ന ചെരുപ്പില്‍ മണംപിടിച്ച പോലീസ് നായ സമീപത്തെ പണി നടക്കുന്ന വീടിന്റെ പരിസരത്താണ് ഓട്ടം അവസാനിപ്പിച്ചത്. ഇവിടെ പണിക്കെത്തുന്നവരെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്‌തേക്കും

രാത്രി വൈകി വരെയും ഇട്ടിയുടെ വീട്ടിൽ സുഹൃത്തുക്കൾ ഒത്തുചേരുന്നത് പതിവായിരുന്നു.
വൈകുന്നേരങ്ങളിൽ ഇയാളുടെ വീട്ടിൽ സ്ഥിരമായി എത്തുന്ന സുഹൃത്തുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചിലരെ ചോദ്യം ചെയ്തു. ഒന്നുരണ്ട് പേരില്‍നിന്ന് അന്വേഷണത്തിന് സഹായകമായവിവരങ്ങള്‍ കിട്ടിയതായറിയുന്നു കഴിഞ്ഞ ദിവസം വീട്ടിൽ എത്തിവരിൽ നിന്നും നിർണായക വിവരങ്ങൾ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. വീട്ടിലും പരിസരത്തും വന്നുപോയവരുടെ വിവരങ്ങൾ മൊബൈൽ ടവർ ലൊക്കേഷൻ വഴി ശേഖരിക്കാനുളള നീക്കങ്ങളും പുരോഗമിക്കുന്നു. ജില്ലാ പോലീസ് ചീഫ് നിശാന്തിനിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (33 minutes ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (57 minutes ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (1 hour ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (3 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (5 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (5 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (5 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (7 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (7 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (8 hours ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

Malayali Vartha Recommends