തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാര്‍ഥികളുടെ ആശങ്കയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായത്; ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ മുഖ്യം രക്ഷിക്കാനുള്ള അടവ് മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സെക്രട്ടേറിയറ്റിന് മുന്പില് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചര്‍ച്ച നടത്തിയത് സര്‍ക്കാരിന്റെ മുഖ്യം രക്ഷിക്കുവാനുള്ള അടവ് മാത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഇനി ഒരു കാര്യവും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാർത്ഥികളുടെ ആശങ്കയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായത്. പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമായിരുന്ന സമയത്ത് അതിനായി ചെറുവിരല്‍ അനക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല.
ഉദ്യോഗാര്‍ഥികളുമായി ഒരു കാരണവശാലും ചര്‍ച്ച നടത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പിന്നീട് ചര്‍ച്ചയ്ക്കായി ഡിവൈഎഫ്ഐ നേതാക്കന്മാരെ അയച്ച് ഉദ്യേഗാര്‍ഥികളെ അപമാനിച്ചു. പിന്നീട് എഡിജിപിയെപ്പോലുള്ള ഉദ്യോഗസ്ഥന്മാരെ ചര്‍ച്ചയ്ക്ക് വിട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ മുറിവില്‍ സര്‍ക്കാര്‍ ഉപ്പ് തേച്ചു.
അവസാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലന്ന് വരികയും ചെയ്തപ്പോഴാണ് ഉദ്യോഗാര്‍ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള കുറുക്കുവഴി സര്‍ക്കാര്‍ തേടിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























