ഉറപ്പല്ല അറപ്പാണ് എല്‍ഡിഎഫ്; എല്‍ഡിഎഫ് മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
എല്‍ഡിഎഫ് മുദ്രാവാക്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഉറപ്പല്ല അറപ്പാണ് എല്‍ഡിഎഫ് എന്ന് വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എല്‍ഡിഎഫുകാര്‍. എങ്ങനെയാണ് കേരളത്തിന്റെ ഭരണവ്യവസ്ഥയില്‍ കള്ളന്മാര്ക്ക് കയറി വരാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തട്ടിപ്പുകാരുടെ പാര്‍ട്ടിയായി മാറി. മണിച്ചന് മുതല്‍ ഇങ്ങോട്ട് എല്ലാ കള്ളന്മാരുടെയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സിപിഎമ്മുകാരെന്നും സുരേന്ദ്രന് ആരോപിച്ചു.
https://www.facebook.com/Malayalivartha