എസ്.എസ്.എല്‍.സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടക്കം... രാവിലെ 9.40 ന് പരീക്ഷ തുടങ്ങും, സ്കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍, കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ എത്താന്‍ പാടില്ല
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. അഞ്ചിന് പൂര്‍ത്തിയാകും.പരീക്ഷകളുടെ മൂല്യനിര്‍ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും.
ഇതിനായി വിദ്യാര്‍ത്ഥികള്‍ 10ന് സ്കൂളിലെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 17 മുതലാണ് പൊതുപരീക്ഷ. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്.എസ്.എല്‍.സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്നത് വരെ വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ എത്താന്‍ പാടില്ല.
കൊവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്.
മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.
" f
https://www.facebook.com/Malayalivartha