Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

അങ്കം കൊഴുക്കുമ്പോള്‍... ഉറപ്പാണ് എല്‍ഡിഎഫ് കത്തിപ്പടരുമ്പോള്‍ ആളിക്കത്തിച്ച് അറപ്പാണ് എല്‍ഡിഎഫുമായി കെ. സുരേന്ദ്രന്‍; കമ്യൂണിസ്റ്റ് പാര്‍ട്ടി തട്ടിപ്പുകാരുടെ പാര്‍ട്ടിയായി; നാല് ഭാഷകളില്‍ ജനങ്ങളെ കൈയ്യിലെടുത്ത് നിര്‍മ്മല സീതാ രാമന്‍; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി

01 MARCH 2021 09:26 AM IST
മലയാളി വാര്‍ത്ത

എല്‍ഡിഎഫിന്റെ പ്രചരണ മുദ്രാവാക്യമായ ഉറപ്പാണ് എല്‍ഡിഎഫ് വൈറലായിരിക്കുകയാണ്. എന്നാല്‍ എതിരാളികള്‍ക്ക് വൈറല്‍ നല്‍കി ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പുതിയ മുദ്രാവാക്യം നല്‍കിയിരിക്കുകയാണ്.

എല്‍ഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുദ്രാവാക്യത്തെ പരിഹസിച്ചാണ് കെ. സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഉറപ്പല്ല അറപ്പാണ് എല്‍ഡിഎഫ് എന്നാണ് വിജയയാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞത്.

 


കേരള രാഷ്ട്രീയത്തെ മലീമസമാക്കിയവരാണ് എല്‍ഡിഎഫുകാര്‍. എങ്ങനെയാണ് കേരളത്തിന്റെ ഭരണവ്യവസ്ഥയില്‍ കള്ളന്‍മാര്‍ക്ക് കയറി വരാന്‍ സാധിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണ്ണമായും തട്ടിപ്പുകാരുടെ പാര്‍ട്ടിയായി മാറി. മണിച്ചന്‍ മുതല്‍ ഇങ്ങോട്ട് എല്ലാ കള്ളന്‍മാരുടെയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സിപിഎമ്മുകാര്‍.

യുഡിഎഫ് അഴിമതിയുടെ കാര്യത്തില്‍ അതിനേക്കാള്‍ മുകളിലാണ്. അഴിമതിയില്‍ മുങ്ങി കുളിച്ച ഉമ്മന്‍ചാണ്ടിയെ മുന്‍പില്‍വയ്ക്കുകയാണവര്‍. എന്നാല്‍ എന്‍ഡിഎ അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്നവരെയാണ് മുന്‍പില്‍ നിര്‍ത്തുന്നത്. ജേക്കബ് തോമസും ഇ. ശ്രീധരനുമെല്ലാം ബിജെപിക്കൊപ്പം നില്‍ക്കുന്നത് അഴിമതി തുടച്ച് നീക്കാനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 



അതേസമയം നാല് ഭാഷകളില്‍ സംസാരിച്ച് ജനത്തെ കൈയിലെടുത്ത് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പരിഭാഷക്കെത്തിയ അഡ്വ.ഒ.എം. ശാലീനയ്ക്ക് ജോലി എളുപ്പവുമായി.

ഇന്നലെ തൃപ്പൂണിത്തുറയിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും അല്പം മലയാളത്തിലുമായി പ്രസംഗം തുടര്‍ന്നപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആവേശത്തിലുമായി. ക്രമസമാധാനത്തെക്കുറിച്ച് പറയുമ്പോള്‍ ഇംഗ്ലീഷില്‍ തുടങ്ങി തമിഴിലും പിന്നീട് മലയാളത്തിലുമായി പ്രസംഗം. മതമൗലികവാദികളുടെ മുദ്രാവാക്യമായ 21 ല്‍ ഊരിയ വാള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്നത് തെറ്റാതെ മലയാളത്തില്‍ പറഞ്ഞു. സുരേന്ദ്രന്റെ വിജയയാത്രയുടെ മുദ്രാവാക്യങ്ങളെക്കുറിച്ചും മലയാളത്തില്‍ പ്രസംഗിച്ചു.



പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെക്കുറിച്ച് പറയുമ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസംഗിച്ച നിര്‍മ്മല കേരളത്തിന് ബഡ്ജറ്റില്‍ നല്‍കിയ ഫണ്ട് വിഹിതം ചൂണ്ടിക്കാട്ടിയപ്പോള്‍ തമിഴിലും മലയാളത്തിലുമായി. ഒടുവില്‍ പ്രസംഗം കഴിഞ്ഞപ്പോള്‍ പരിഭാഷകയായിരുന്ന അഡ്വ. ഒ.എം.ശാലീന തന്നെ പ്രസംഗത്തിന് പരിഭാഷയുടെ ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെ വേണ്ടെന്നായിരുന്നു ജനങ്ങളുടെ മറുപടി.

അതേസമയം കേരള ബഡ്ജറ്റിനെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രൂക്ഷമായി വിമര്‍ശിച്ചു. കേരളം അടിസ്ഥാന സൗകര്യവികസനത്തിനായി ഫണ്ട് കിഫ്ബി വഴി വിനിയോഗിക്കുന്നതിനെയാണ് കേന്ദ്രമന്ത്രി ചോദ്യം ചെയ്തത്.

 



കേരള സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ വികസന പദ്ധതികള്‍ക്കായി എല്ലാ തുകയും കിഫ്ബി എന്ന ഒരേ ഒരു ഏജന്‍സിക്കാണ് നല്‍കുന്നത്. ഇതെന്തൊരു സംവിധാനമാണ്. എനിക്കറിയില്ല. കേന്ദ്രസര്‍ക്കാരും ബഡ്ജറ്റ് അവതരിപ്പിക്കാറുണ്ട്. ഞങ്ങളാരും ഒരു ഏജന്‍സിക്ക് മാത്രമായി ഫണ്ട് നീക്കിവയ്ക്കാറില്ല. ഇതിന്റെ പേരില്‍ കേരള ബഡ്ജറ്റിനെ സി.എ.ജി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. വലിയ കടക്കെണിയിലേക്കാണ് കേരളം നീങ്ങുന്നത്. ഇത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 minutes ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (1 hour ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (2 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (2 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (3 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (5 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (6 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (7 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (7 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (7 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (9 hours ago)

Malayali Vartha Recommends